ഇന്നു കാലത്തു കൃത്യം ഒന്നു മുപ്പതിനു എനിയ്ക്ക് ബോധോദയം വന്നു!!!!
തുടക്കം വളരെ സമാധാനപരമായിരുന്നു..
ഞങ്ങടെ സ്വന്തം ഹോസ്റ്റല്‍ മുറി. .....
അച്ചടക്കത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും,
...അടക്കത്തിന്റെയും ഒതുക്കത്തിന്റെയും.,,.സര്‍വോപരി വൃത്തിയുടെയും വെടിപ്പിന്റെയും കേളീരംഗമായ.,.......
“ചെളിയില്‍ നിന്നും വിടര്‍ന്നു വിലസുന്ന താമരപ്പൂവ് സത്യമാണെങ്കില്‍..,
.പ്രാചീനഗുഹകളില്‍ നിന്നും പരിഷ്കൃതമനുഷ്യന്‍ ഉത്ഭവിച്ചതു സത്യമെങ്കില്‍...
ഇതും സത്യം...
ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍..അതിവിടെ...ഇവിടെ...ദേ..ഇവിടെ!!!!!
അങ്ങനെ ഞങ്ങള്‍ക്കു വേണ്ടി...ഞങ്ങളാല്‍ രചിയ്ക്കപ്പെട്ട്...ഞങ്ങള്‍ താമസിയ്ക്കുന്ന ഞങ്ങളുടെ കൊച്ചു സ്വര്‍ഗത്തിലെ ഒരു ടിപ്പിക്കല്‍ വീക്കെന്‍ഡ് രാത്രി..
അതിഥികളൊഴിഞ്ഞു..അരങ്ങൊഴിഞ്ഞു...
പതിവ് ഡപ്പാംകൂത്ത്,ഹിന്ദി..മലയാളം,തമിഴ് ഭാഷകളിലുള്ള കൂവല്‍(ഞങ്ങളതിനെ പാട്ടെന്ന് പറയും..).....,പരസ്പരമുള്ള വൊക്കാബുലറി ഇമ്പ്രൂവ് ചെയ്യല്‍.....
നട്ടപ്പാതിരാ ചായ...അങ്ങനെ യവനിക വീഴാറായി..
വാതില്ക്കലൊട്ടിച്ച ഡെന്നിസ് ദ് മെനാസിന്റെ പടത്തിനെ നോക്കി (..ഞങ്ങടെ അടുക്കും ചിട്ടയും ഒക്കെ കണ്ട് മനം കുളിര്‍ത്ത് ,തൊട്ടപ്പുറത്ത് താമസിയ്ക്കുന്ന സീനിയര്‍ ചേച്ചി തന്നതാ അവനെ...എന്നും രാത്രി കിടക്കണേനു മുന്‍പേ തൊട്ടു വന്ദിക്കാന്‍!!!!!!..) ഒന്നു കണ്ണിറുക്കി., .കതകടച്ചു തിരിച്ച വന്നതേയുള്ളൂ..
ഇനിയെന്ത്.??????.എന്നാലോചിച്ച് തല പുകച്ച് കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്ന ഞങ്ങടെ തലയ്ക്കു മുകളിലൂടെ ഒരു ചെറുകാറ്റു വീശി...
കലണ്ടര്‍ താളുകള്‍ പറപറേന്ന് മുന്നോട്ട് മറിഞ്ഞു... ഒരു ഹൊറര്‍ സിനിമയുടെ നിര്‍ണായകമായ ഫ്ലാഷ്‌ബാക് പോലെ... രണ്ടായിരത്തിയൊന്‍പത് നവംബര്‍ രണ്ട്!!!.... ചുവന്നമഷിയില്‍ വര്‍ഷാദ്യത്തില്‍ അടയാളപ്പെടുത്തിയ കോളത്തിലെ വാക്കുകള്‍ എന്നെ നോക്കി കൊഞ്ഞനം കുത്തി. .”സെവന്‍ത് സെമസ്റ്റര്‍ എക്സാംസ്”!!!
എനിയ്ക്ക് ബോധോദയം വന്നു!!!!!!!!!!
പിന്നെല്ലാം വളരെപ്പെട്ടെന്നായിരുന്നു........
പേന..പുസ്തകം എന്നീ വര്‍ഗശത്രുക്കളുമായുള്ള കള്ളനും പോലീസും കളി.. ,മാഗി, സൂപ്പ് പൌഡര്‍,ചിപ്സ്,കാപ്പിപ്പൊടി എന്നീ അവശ്യവസ്തുക്കളുടെ അടിയന്തിരമായ കണക്കെടുപ്പും സംഭരണവും, സ്റ്റഡിലീവ് സമയത്ത് പഠിച്ച് വട്ടാവുമ്പോള്‍ കാണനുള്ള സിനിമകള്‍,കേള്‍ക്കാനുള്ള പാട്ടുകള്‍,കളിയ്ക്കാനുള്ള ഗെയിംസ് ഇവയൊക്കെ ഡൌണ്‍ലോഡല്‍..അങ്ങനെ തയ്യാറെടുപ്പുകള്‍ പുരോഗമിയ്ക്കുന്നു..
ഇനിയിപ്പോ സംഗതി ജോറാകും...പകലു മുഴുവന്‍ നിശ്ശബ്ദത.....ഫാനിന്റെ കട കട ശബ്ദം മാത്രം..
വൈകിട്ട് ഒരു നാല്-അഞ്ചു മണിയാകുന്നതോടെ അനക്കം വെയ്ക്കും..ലൈബ്രറിയില്‍ പോയവര്‍ തിരിച്ചെത്തും. .ഉറങ്ങിക്കിടന്നവര്‍ എഴുന്നേറ്റ് ചായ് കുടിച്ക് പുസ്തകമെടുക്കും.. എന്നിട്ടും ഉണരാത്തവര്‍ റൂം മേറ്റിന്റെ കോസ്മോപൊളിറ്റന്‍ ചീത്തവിളി കേള്‍ക്കും.....
ഇനിയിപ്പോ രാത്രികള്‍ പകലുകളാവും... പകലുകള്‍ രാത്രികളും.. ഇടനാഴിയിലെങ്ങും പത്തോളജിയും കമ്യൂണിറ്റി മെഡിസിനും ഫോറന്‍സിക് സയന്‍സും ..... രാത്രിയുടെ അന്ത്യയാമങ്ങളില്‍ മുടിയഴിച്ചിട്ട് ഉലാത്തുന്ന രൂപങ്ങള്‍...കരിഞ്ഞ നൂഡിത്സിന്റെയും പുകഞ്ഞ കാപ്പിയുടെയും മണം വമിയ്ക്കുന്ന മുറികള്‍...വര്‍ഷത്തിലൊരിയ്ക്കല്‍ മാത്രം പുറത്തുകാണപ്പെടുന്ന പുസ്തകങ്ങള്‍ കുന്നുകൂടിയ മേശപ്പുറങ്ങള്‍..പാറിപ്പറക്കുന്ന പേപ്പറുകള്‍,നോട്ടുകള്‍... കഥകളൊരുപാടൊളിപ്പിച്ച ചുവരെഴുത്തുകള്‍...ഹിയര്‍ ഗോസ് എ റ്റിപ്പിക്കല്‍ സ്റ്റഡിലീവ് ഇന്‍ ഹോസ്റ്റല്‍!!!!!!!!!!
അപ്പോ..ഈ വര്‍ഷത്തെ പരീക്ഷപ്പനിയ്ക്ക് തുടക്കമായി.. ഓണം,വിഷു,ക്രിസ്തുമസ് പോലെ ഇക്കൊല്ലത്തെ പരീക്ഷയും സമുചിതമായി ആഘോഷിയ്ക്കാന്‍ ഇയുള്ളവള്‍ തീരുമാനിച്ചിരിയ്ക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു... വിഷ് മീ ഗുഡ് ലക്ക്!!!!
!