എന്നിരുന്നാലും..ചുമ്മാ പോസ്റ്റുവാ!!!
പിന്നെ "ഇതു നന്നാവുന്ന കേസല്ല "എന്നു ടെസ്റ്റിഫൈ ചെയ്ത് തന്നിട്ടുള്ള എല്ലാ കാര്‍ന്നോന്മാര്‍ക്കും ഒരു പോയിന്റ് ഓഫ് എവിഡെന്‍സ് ആയിക്കോട്ടേന്ന്!!
അപ്പോ കാര്യത്തിലേയ്ക്ക് നേരെ ചൊവ്വെ കടക്കാം...
കാലം ക്രി.പി.2003.ഞാന്‍ അന്നു പത്താം ക്ലാസ്സില്‍....പത്താം ക്ലാസ്സുകാരെ സംബന്ധിച്ചിടത്തോളം അദ്ധ്യയന വര്‍ഷം ഡിസംബര്‍ ആവുമ്പോള്‍ തീരും..ഒരായുസ്സിന്റെ കുരുത്തക്കേടു മുഴുവന്‍ എങ്ങനെ ഈ 6 മാസത്തിനുള്ളില്‍ ഒപ്പിച്ചു തീര്‍ക്കും എന്നു കൂലങ്കഷമായി ചിന്തിച്ചു തല പുകയ്ക്കുന്ന സമയം...നമ്മുടെ പിള്ളേരല്ലേ..ഈ ഒരു കൊല്ലം കൂടെ അല്ലേ ഉള്ളു എന്ന ടീച്ചര്‍മാരുടെയും അനധ്യാപകരുടെയും കണ്‍സഷനു മുന്നില്‍ കിരീടം വെയ്കാത്ത രാജ്ഞിയായി വിലസി നടക്കുന്ന കാലം..
രാവിലെ 8.30-8.45 ആകുമ്പോള്‍ സ്കൂള്‍ബസ്സില്‍ സ്കൂളിലെത്തും..പിന്നെ ബാഗ് വലിച്ചെറിഞിട്ട് റൌണ്ട്സിനു പോകും...ച്ചാല്‍...ദിങ്ങനെ തെക്കു വടക്കു നടന്ന് നമ്മുടേ സംഘത്തിലെ മറ്റു വാനരങ്ങളെല്ലാം എത്തിയിട്ടുണ്ടോ എന്നു നോക്കും..പിന്നെ 9.30യ്ക്ക് ടീച്ചര്‍ക്ക് പൈലറ്റായി ക്ലാസ്സില്‍ കയറും...ഉച്ചയ്ക്കും ഇതു പോലെ തെണ്ടിത്തിരിഞ്ഞു നടക്കും...ക്ലാസ്സുകള്‍ ഇഷ്ടം പോലെ സമയം ഉണ്ടായിരുന്നതിനാല്‍ ഉറങ്ങി ക്ഷീണം തീര്‍ക്കാനും കഴിഞ്ഞിരുന്നു.(അന്നൊരിയ്ക്കല്‍ ഫിസിക്സ് ക്ലാസ്സില്‍ ആത്മാര്‍ത്ഥമായി ശ്രദ്ധിച്ചിട്ട് ക്ലാസ്സ് തീര്‍ന്നപ്പോ സുഹൃത്തുക്കള്‍ ചേര്‍ന്നു കണ്ണില്‍ വയ്ക്കാന്‍ ഈര്‍ക്കിലിക്കഷ്ണം ഓഫര്‍ ചെയ്തത് വേറൊരു ചരിത്രം..)അങ്ങനെ ജീവിതം യൌവ്വന തീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായി പോകുന്ന ആ അസുലഭ സുന്ദര കാലഘട്ടം...ഇനി അടുത്ത പണി ആര്‍ക്ക്കിട്ട് വേണം എന്നതിനെ പറ്റി തല പെരുപ്പിക്കുന്ന കാലം...
അന്നൊരു ജൂണ്‍മാസപ്പെരുമഴക്കാലം..പുറത്ത് ഇടവപ്പാതി തകര്‍ക്കുന്നു..അതിലും ഗംഭീരമായി അകത്ത് എക്കണൊമിക്സ് തകതകര്‍ക്കുന്നു...പതിവു പോലെ ഞാന്‍ വായിനോട്ടത്തിലും.പക്ഷേ പതിവിനു വിപരീതമായി അന്നത്തെ വായിനോട്ടത്തിന്റേത് ഔട്ട്ഡോര്‍ ലൊക്കേഷനായിരുന്നു..അകത്ത് ജനപ്പെരുപ്പം മൂലം ഭാവി ഭാരതത്തിന്റെ ഭാവിയെപ്പറ്റി ടീച്ചര്‍ ആശങ്കാകുലയാകുന്നു..പുറത്തെ മഴയിലും കാറ്റിലും കഷ്ടപ്പെട്ട് പിടിച്ചു നില്‍ക്കുന്ന വാഴത്തയ്യിന്റെ ഭാവിയെപ്പറ്റി ഞാനും...അങ്ങനെ നിമിഷങ്ങള്‍ കടന്നു പോയി..
ജനപ്പെരുപ്പം,വാഴത്തൈ,...വാഴത്തൈ,ജനപ്പെരു
നിമിഷങ്ങള്‍ മിനിട്ടുകളായി..മിനിട്ടുകള്‍ ..മിനിട്ടുകള്‍...പിന്നെയും മിനിട്ടുകള്‍.
മുന്‍ബെഞ്ചില്‍ വാഴത്തൈ ഇപ്പൊ വീഴുമോ പിന്നെ വീഴുമോ എന്ന ശങ്കയില്‍ ഞാനും ശങ്കയേതുമില്ലാതെ സാമ്പത്തിക ശാസ്ത്രത്തില്‍ വാചാലയാകുന്ന ടീച്ചറും...
“അരുമക്കിടാങ്ങളിലൊന്നായി..മനതാരിലാശകള്‍ പൂവിടും പോലെ”..ഞാന്‍ “നോക്കി” വളര്‍ത്തിക്കൊണ്ടു വന്ന..അതിനു മുന്‍പുള്ള പല ദിവസങ്ങളിലും വിരസമായ എക്കണോമിക്സ്,കമ്പ്യൂട്ടറ്,ഫിസിക്സ് ക്ലാസ്സുകളില്‍ നിന്ന് മോചനം തനു കൊണ്ടിരുന്ന എന്റെ കൊച്ചു തോഴി..അവള്‍ “പുതും” എന്ന അതിദാരുണമായ ശബ്ദത്തോടെ നിലം പതിച്ചു...ഒപ്പം ഐക്യദാര്‍ഡ്ഡ്യം പ്രഖ്യാപിച്ചു കൊണ്ട് അത്രയും നേരം ഉന്നതമായ താടിയെ സപ്പോര്‍ട്ട് ചെയ്തു കൊണ്ടിരുന്ന എന്റെ വലം കയ്യും..സ്വാഭാവികമായും എന്റെ തല താഴെ ബെന്ചില്‍ വന്നിടിച്ചു...അകത്തൊന്നുമില്ലാായിരുന്നത
തത്ഫലമായി “യ്യോ” എന്നു ശ്രുതി മധുരമായ ഒരു ആര്‍ത്തനാദം പുറപ്പെടുവിച്ചു കൊണ്ട് നോം ഇഹലോകത്തിലേയ്ക്ക് തിരിച്ചെത്തി...
അത്രയും നേരം എന്റെ കോപ്രായങ്ങള്‍ ഒക്കെ സഹിച്ചു അടുത്തിരിയ്ക്കുകയായിരുന്ന എന്റെ പ്രിയ സഖിയുടെ ക്ഷമയുടെ നെല്ലിപ്പലകയുടേ ആണിക്കല്ല് ഇളക്കാന്‍ മാത്രം കാലിബറ് ഉള്ളതായിരുന്നു ആ ആര്‍ത്തനാദം എന്നു മനസ്സിലായത് അവളുടെ കള്ളിയങ്കാട്ട് നീലി സ്റ്റൈലില്‍ നീട്ടി വളര്‍ത്തിയ നഖം കൈത്തണ്ടയില്‍ ആഴ്ന്നിറങ്ങിയപ്പോഴാണ്..കൂടേ നല്ല അസ്സലു മണിപ്രവാളത്തില്‍ “എടീ......... ഇതു ക്ലാസാ..”എന്നു ഒരു ബോധവത്ക്കരണവും..!!
ഭാഗ്യത്തിനു ദീനരോദനം ടീച്ചറിന്റെ ചെവിയില്‍ എത്തിയില്ല..എത്തിയിരുന്നെങ്കില്‍..ഈശ്വരാ
സ്കൂള്‍ജീവിതത്തില്‍ ഇന്നു വരെ 5 അടി മാത്രം കൊണ്ടിട്ടുള്ള വിദ്യാര്‍ത്ഥിനി എന്ന എന്റെ റെക്കോറ്ഡ് സ്കൂള്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ തല്ല് ഒറ്റ ദിവസം കൊണ്ട് നേടിയവള്‍ എന്ന് തിരുത്ത്പ്പെട്ടേനെ..കൂടെ ‘എന്തു നല്ല കുട്ടി...നല്ല അടക്കവും ഒതുക്കവും”എന്ന ടീച്ചേഴ്സിന്റെ (മാത്രം) ഇമേജും പൊട്ടിപ്പാളീസായേനെ..(അതേന്നേ...സത്യായിട്
7 comments:
പുതിയ തല്ലുകൊള്ളിത്തരം!
"തത്ഫലമായി “യ്യോ” എന്നു ശ്രുതി മധുരമായ ഒരു ആര്‍ത്തനാദം പുറപ്പെടുവിച്ചു കൊണ്ട് നോം ഇഹലോകത്തിലേയ്ക്ക് തിരിച്ചെത്തി..."
Nice post
:-)
You've got good language... and considering your age... എഴുത്തില്‍ സ്വന്തം കഴിവ് തെളിയിക്കാന്‍, അറിയപ്പെടുന്ന ഒരാളായിത്തീരാന്‍ താങ്കള്‍ക്ക് കഴിയും...
Will keep an eye.
(ഓഫ്: കാര്‍ത്യായനി എന്ന പേര് എന്റെ ചേട്ടന്റെ കുട്ടിക്ക് ഇടാന്‍ ഞാനും ചേട്ടനും കൂടി ആലോചിക്കുകയും, പിന്തിരിപ്പന്‍ ചിന്താഗതിക്കാരുടെ എതിര്‍പ്പ് കൊണ്ട് പിന്നീട് "ദേവയാനി" എന്ന് ആക്കുകയും ചെയ്തത് ഓര്‍മ്മ വന്നു... ഇത് ശരിപ്പേരോ, അതോ തൂലികാനാമമോ?)
ആര്യന്‍..നന്ദി..
പിന്നെ ഈ പേരു തീര്‍ച്ചയായും യഥര്‍ത്ഥമല്ല..പക്ഷേ ആയേനെ..അന്നും ചില പിന്തിരിപ്പന്‍ ശക്തികള്‍ ഇടപെട്ട് "വലുതാവുമ്പോള്‍ എനിയ്ക്കെന്തിനാ ഈ പഴയ പേരിട്ടേന്നും പറഞ്ഞു "ഞാന്‍ ചൂടാവുമെന്ന് അച്ഛനെയും അമ്മയെയും പേടിപ്പിച്ചില്ലായിരുന്നെങ്കില്‍..പക്ഷേ എനിയ്ക്കേറെയിഷ്ടം ഈ പേരു തന്നെയാ..
വന്നതിനും കമന്റിയതിനും ഇനിയും വരാന്നു പറഞ്ഞതിനും നന്ദി..:)
അനിയത്തിക്കുട്ടീ...വളരെ നന്നായിരിക്കുന്നു..
നല്ല വായനാസുഖം, ഒഴുക്കുള്ള ഭാഷ
ഇനിയും ഇനിയും എഴുതൂ...
നന്നായി വായിക്കൂ..
നല്ലൊരു ഭാവി മുന്നിലുണ്ട്..
രജനീഗന്ധി..നന്ദി...
വന്നതിനും വായിച്ചതിനും കമന്റിയതിനും....:)
ഡേയ്...
കാര്‍ ത്ത്യായനീ
ഈ പോസ്റ്റ്...കൊള്ളാം ..ബട്ട്....
..................................
അകത്ത് ജനപ്പെരുപ്പം മൂലം ഭാവി ഭാരതത്തിന്റെ ഭാവിയെപ്പറ്റി ടീച്ചര്‍ ആശങ്കാകുലയാകുന്നു..പുറത്തെ മഴയിലും കാറ്റിലും കഷ്ടപ്പെട്ട് പിടിച്ചു നില്‍ക്കുന്ന വാഴത്തയ്യിന്റെ ഭാവിയെപ്പറ്റി ഞാനും...അങ്ങനെ നിമിഷങ്ങള്‍ കടന്നു പോയി..
ജനപ്പെരുപ്പം,വാഴത്തൈ,...വാഴത്തൈ,മിനിട്ടുകളായി..മിനിട്ടുകള്‍ ..മിനിട്ടുകള്‍...പിന്നെയും മിനിട്ടുകള്‍.
മുന്‍ബെഞ്ചില്‍ വാഴത്തൈ ഇപ്പൊ വീഴുമോ പിന്നെ വീഴുമോ എന്ന ശങ്കയില്‍ ഞാനും ശങ്കയേതുമില്ലാതെ സാമ്പത്തിക ശാസ്ത്രത്തില്‍ വാചാലയാകുന്ന ടീച്ചറും...
.................................
ഈയൊരു പോക്ക്....മീന്സ്...
ഒരു രസം പിന്നേടൊരിടത്തും പൂര്‍ ണ്ണമായി കിട്ടുന്നില്ലാ,,,,കുറ്റം മാത്രം കണ്ടെത്തിയതായി തോന്നരുത്...
ഈ ഒരു കാഴ്ച്പ്പാട്...മൊത്തത്തില്‍ കൊണ്ടുവരാന്‍ ആയില്ലായെന്നേ പറഞ്ഞുള്ളൂ....
കൊള്ളാം. സ്കൂളും ഇടവപ്പാതിയും ഓര്‍മ്മ വരുന്നൂ ....
Post a Comment