Wednesday, March 19, 2008
മന:പൂര്‍വ്വം മറന്നവ...
കാന്‍സര്‍ വാര്‍ഡിലെ ഓരോരുത്തരോടും കുശലം പറഞ്ഞും ചിരിച്ചും റൌണ്ട്സ് അവസാനിച്ചപ്പോള്‍ മനസ്സോര്‍മ്മിപ്പിച്ചു.. പല കിടക്കകളുമൊഴിയാറായിരിക്കുന്നു.. മറവി മൂടി, തിരിച്ചറിവിനെ പുഞ്ചിരികൊണ്ടു പൊതിഞ്ഞു മനുഷ്യനു നല്‍കിയ ദൈവം മഹാന്‍!! ആശയറ്റ മുഖങ്ങളിലേക്കുറ്റു നോക്കി "എല്ലാം ശരിയാവും" എന്ന നിരര്‍ത്ഥകമായ പതിവു പല്ലവി.... അറിയാതെ നെഞ്ചില്‍ കൈ വെച്ചു പോയി.. സ്റ്റെത്തിലൂടെ മിടിക്കുന്ന ജീവന്റെ താളം ഒപ്പാനല്ലാതെ.. ഈ സ്പര്‍ശം പോലും അപൂര്‍വതയാകുന്നുവോ?.. പ്രാര്‍ത്ഥനയില്‍ ആ മുഖങ്ങളോരോന്നും കടന്നു വരുന്നു.. തന്നിലൂടെ ദൈവകാരുണ്യം തേടുന്നവര്‍. ഇതാ ചിലയ്ക്കുന്നു അവന്‍.. ഗ്ലോബലൈസേഷന്റെ സന്താനം.. ഇപ്പൊ അവന്‍ മൂളുന്നത് ഒരു താരാട്ട് പാട്ടിന്റെ ഈണമാണ്.. ചെവിയോട് ചേരുമ്പോ സ്കൂള്‍ വിട്ട് വന്നു അമ്മയെ കാണാന്‍ ചിണുങ്ങുന്ന ഒരഞ്ചുവയസ്സുകാരിയുടെ കൊഞ്ചല്‍.. വേഗം വാ അമ്മേ... ഇല്ലാ ദാ ഇറങ്ങുമ്പോഴേക്കും വന്നല്ലോ "ഡോക്ടര്‍.. ഒരാളു കൂടി.." ലുക്കീമിയ കാര്‍ന്നു തിന്നുന്ന.. ചെറുതിലേ വാര്‍ദ്ധക്യം ബാധിച്ച ഒരു മുഖം.. അല്ലെങ്കില്‍ ചെറുപ്പത്തിന്റെ ആഘോഷങ്ങള്‍ സമ്മാനിച്ച ഓറല്‍ കാന്‍സര്‍.. അതുമല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ഒരു കുടുംബത്തിന്റെ ചുമതലകള്‍ ഏറ്റെടുത്തു പൂതലിച്ച ശരീരത്തിനെ വിഴുങ്ങന്‍ വെമ്പുന്ന ശ്വാസകോശാര്‍ബുദം.. പക്ഷേ മുന്നിലെത്തിയ മുഖം വ്യത്യസ്തമായിരുന്നു.. രോഗം തളര്‍ത്തിയതെങ്കിലും ആ കണ്ണുകളില്‍ നിശ്ചയദാര്‍ഢ്യംതുളുമ്പിയിരുന്നു.. തലച്ചോറില്‍ നിയന്ത്രണമില്ലാതെ പെരുകുന്ന ഒരു പിടി കോശങ്ങള്‍ക്ക് വൈദ്യശാസ്ത്രം നല്‍കിയ വലിയ നിര്‍വചനങ്ങളുംപേറി വന്നതാണവര്‍.. ഈ മുഖം.. ഈ അറിവു തിളങ്ങുന്ന കണ്ണുകള്‍ ഇവയൊക്കെ മനസ്സിനെ ഒരുപാട് പുറകിലേയ്ക്ക് വലിക്കുന്നല്ലോ.. പഴയ പള്ളിക്കൂടമുറ്റത്തെ ആ പത്താം ക്ലാസുകാരിയിലേയ്ക്ക്.. ക്ലാസില്‍ മുഴങ്ങുന്ന ആ പ്രൌഢസ്വരം.. ടീച്ചറിന്റെ തീക്ഷ്ണമായ ആ നോട്ടം.. ആ നോട്ടം പുറപ്പെട്ടിരുന്ന അതേകണ്ണുകളല്ലേയിത്? പിന്നിടു ജീവിതം പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയപ്പൊ മനസ്സിലെ ആ പിന്നിടു ജീവിതം പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയപ്പൊ മനസ്സിലെ ആ വിഗ്രഹംമിനുക്കാന്‍ മറന്നത് യാദൃശ്ചികം മാത്രമോ? ഇല്ല.. ഒന്നും ഓര്‍ക്കാന്‍ സമയമില്ല.. അവന്‍ വീണ്ടും ചിലച്ചു തുടങ്ങിയിരിക്കുന്നു.. ഗ്ളോബലൈസേഷന്റെ സന്താനം.. ഉത്തരവാദിത്തങ്ങള്‍ യാന്ത്രികമായി റേഡിയേഷന്‍ തീയതി കുറിച്ചു നല്‍കുമ്പോ ശ്രമിച്ചു ആ കണ്ണു കളില്‍ നിന്നു രക്ഷപ്പെടാന്‍.. മനസ്സിലെവിടെയോ വിതുമ്പുന്ന ഒരു പതിനഞ്ചുകാരിയെ ശാസിച്ചൊതുക്കി..
Subscribe to:
Post Comments (Atom)
4 comments:
കൊള്ളാം പെണ്ണേ..
ഇതിന്റെ തേങ്ങയുടക്കല്‍ ഞാന്‍ തന്നെയായിക്കോട്ടേ..
നീയയച്ചുതന്ന നാരങ്ങാമിഠായിയുടെ നന്ദി കാണിക്കണമല്ലോ!!
അജീഷേ.. എന്നാ പിന്നെ ഒരു നാരങ്ങമിഠായി പൊട്ടിച്ചാ..?
എന്നാ പിന്നെ ഞാന്‍ ഒരു തേങ്ങ ഒടച്ചേക്കാം.
(((((((((((((((((((((ഠോ)))))))))))))))))))))))))))
എഴുതൂ ഇനിയും ...
മലയാളം വളരട്ടെ..
മലയാളമണ്ണ് ഉണരട്ടെ...
അഭിനന്ദനം,
അതേ ഒരു ഡൌട്ട്..
രക്തം കണ്ടാല്‍ പേടിയാല്ലെ.. പിന്നെങ്ങനെ ഡിഗ്രിയെടുക്കുമ്പോള്‍ ഹൃദയസ്പന്ദനം അളക്കും..?
നീയാളങ്ങു പുലിയായിപ്പോയല്ലോ അമ്മൂസേ......
കഥ വളരെയധികം ഹൃദയസ്പര്‍ശിയായിരുന്നു..........
ഇനിയും എഴുതുക ഒരു പാട്.......
അജീഷേട്ടാ,..നാരങ്ങാമുട്ടായി ഞാന്‍ കൊറിയര്‍ ചെയ്തേക്കാമേ..
മിന്നാമിനുങ്ങേ..ചോര കണ്ടാല്‍ പേടിയോ??എനിയ്ക്കോ?ഹേയ്..പിന്നെ ചെറിയൊരു ഭയം.
തോന്ന്യാസീ..നന്ദി..
Post a Comment