Sunday, April 6, 2008

വലുതാവാതിരുന്നെങ്കില്‍..!

കുഞ്ഞിക്കാലാദ്യമായ് പിച്ച വെച്ചതു മുതല്‍
എന്തു കൊതിച്ചിരുന്നെന്നോ വലുതാവാന്‍!
ആരുമറിയാതമ്മ തന്‍ സാരി ചുറ്റി
ആശിച്ചിരുന്നു‘ ഒരിയ്ക്കലമ്മയെപ്പോലെ ഞാനും..’
കുഞ്ഞു വാമൊഴികളില്‍ വല്യ വര്‍ത്താനങ്ങള്‍
കുഞ്ഞാവയോടു കിന്നാരം വല്യേച്ചി മട്ടിലും..
കണ്ടുകൊതിച്ചിരുന്നന്നൊക്കെയേറെ ഞാന്‍
കുറ്റങ്ങളറ്റതാം വല്യോരുടെ ലോകം!
എന്തു സുഖമാണു വലുതായാല്‍,,
പതിവായ് നനയാം പുതുമഴ,ശാസിയ്ക്കില്ലാരും.
പാലുകുടിയ്ക്കേണ്ട,സ്കൂളിലും പോകണ്ട.
പേടിയ്ക്കണ്ട ഹനുമാന്‍ പണ്ടാരത്തെയും
പാട്ടുകാരിക്കിളിക്കൂട്ടത്തിനൊപ്പമായ്
പാറിപ്പറന്നു കളിച്ചു നടക്കൊലാം!
എന്നൊക്കെയായിരമാകാശക്കോട്ടകള്‍
എന്തെന്തു മിന്നുന്ന മഞ്ചാടിക്കനവുകള്‍..
മൊട്ടിന്റെയുള്ളിലൊളിച്ച വസന്തങ്ങള്‍
പെട്ടെന്നൊരു ദിനം കണ്മിഴിയ്ക്കുമ്പോലെ
ഇത്തിരിക്കുഞ്ഞനാം പട്ടുനൂല്‍പ്പുഴുക്കുട്ടന്‍
ഉച്ചമയക്കത്തിന്നൊടുവിലെഴുന്നേല്‍ക്കുമ്പോള്‍
പട്ടിളം ചിറകുകള്‍ വീശിപ്പറക്കുന്ന
കൊച്ചുപൂമ്പാറ്റയായ് മാറുന്നതു പോലെ
പെട്ടെന്നു പിന്നിലായ് വന്നെത്തിയെന്‍ കണ്ണു
പൊത്തിക്കളിപറഞ്ഞീടുന്ന പോലവേ..
‘വന്നൂ ഞാന്‍ നോക്കൂ’,വെന്നോതിച്ചിരിയോടെ
വന്നുവെന്‍ കൌമാരമെന്നില്‍ ,ഞാനറിയാതെ

മിഴികളറിയുകയായ് പുതിയ തിളക്കങ്ങള്‍!
വരവായ് വര്‍ണ്ണങ്ങള്‍ ചാലിച്ച കനവുകള്‍
വലുതാവുകയായീ കൊച്ചു കാന്താരി!

വഴിക്കണ്ണുമായേറെ മോഹിച്ചു നേടിയ
‘വലുതായ്മ’ തന്‍ നിയമങ്ങള്‍ വിചിത്രങ്ങള്‍!
വരികയായ് വിലക്കുകള്‍,തടക,ളുപദേശങ്ങള്‍
വലുതായതിനിത്ര ബഹളങ്ങള്‍ വേണമോ?

ഉറക്കെയിമ്മട്ടില്‍ ചിരിയ്ക്കയോ;
അടയ്ക്കു വായിതെന്നുറച്ച നോട്ടങ്ങള്‍,
പുറത്തിറങ്ങയോ തുണയ്ക്കാരുമില്ലാതെ;
അടക്കം വേണ്ടയോ;മുതിര്‍ന്ന പെണ്ണല്ലയോ?
കുറയ്ക്കയാവാം കുറുമ്പും കൊഞ്ചലുമല്പം,
നിറുത്താ‍മിനി മരംകേറ്റവും മഴനനയലും!
ഒരൊറ്റഞെട്ടിലെപ്പൂക്കളെപ്പോലെന്നും
ചിരിച്ചു നിന്നവര്‍ ,കളിത്തോഴരെങ്കിലും
നിനക്കിനിയവരന്യരാമാണ്‍കുട്ടികള്‍
കളിച്ചു നടക്കുവാന്‍ പ്രായവുമേറിപ്പോയ്
കൊതിച്ചതിതിനോ ഞാനേറെനാള്‍ നോമ്പു നോറ്റി-
രുന്നു നേടിയൊരാ ലോകം വിലക്കുകളുടേതെന്നോ?
തിരിച്ചു തരുമോ മാനം കാട്ടാതെ
എടുത്തു വെച്ചൊരെന്‍ മയില്‍പ്പീലിയുമാ വളപ്പൊട്ടും?
തിരിച്ചു തരുമോ നനുത്ത ബാല്യത്തിന്‍ തണുപ്പുമിളം തെന്നല്‍
കണക്കെത്താളം ചേരുമമ്മ തന്‍ താരാട്ടും?
ഇല്ല,വരില്ല തിരിച്ചിനിയവയൊന്നും..
ഇങ്ങിനി വരില്ലാ മഴയും കിളിപ്പാട്ടും
പുലരികള്‍ക്കിനിയില്ല പൈമ്പാല്‍ മധുരം
നിനവുകള്‍ക്കിനിയില്ല മഞ്ചാടിച്ചന്തം!
തിരിച്ചിനിവരില്ലവയൊന്നുമെങ്കിലും
ചിണുങ്ങിക്കൊഞ്ചുന്നുണ്ടുള്ളിലെവിടെയോ
അടക്കമില്ലാ‍ത്ത പഴയ കാന്താരി “വലുതാവാതിരുന്നെങ്കില്‍!“




.

17 comments:

കാര്‍ത്ത്യായനി said...

എന്റെ കൈക്കുറ്റപ്പാടുകള്‍!!!

ബഷീർ said...

വലുതാവാതിരുന്നെങ്കില്‍!“

ഉപാസന || Upasana said...

കല്യാണി,

കാലം ചിലതെല്ലാം അടിച്ചേല്‍പ്പിക്കുന്നു അല്ലേ..?

വരികള്‍ ഇഷ്ടമായ്
അനുഭവങ്ങള്‍ നല്‍കിയ ഉള്‍ക്കരുത്തില്‍ നിന്ന് ഇനിയും എഴുതുക.
ആശംസകള്‍
:-)
ഉപാസന

AJEESH K P said...

അതുതന്നാ എനിക്കും പറയാനുള്ളത് ഈ കാന്താരി “വലുതാവാതിരുന്നെങ്കില്‍!“

തോന്ന്യാസി said...

അല്ലെങ്കിലും നിന്റെ ബുദ്ധി ഇപ്പോഴും ആ കുട്ടിക്കാലത്തേതു തന്നെയല്ലേ കാര്‍ത്തൂ........

കാര്‍ത്ത്യായനി said...

@ബഷീര്‍ വെള്ളറക്കാട്-അതെ മാഷേ..വലുതാവാതിരുന്നെങ്കില്‍...

കാര്‍ത്ത്യായനി said...

‌ഉപാസന-കല്യാണി അല്ല കാര്‍ത്ത്യായനി ആണു കേട്ടോ മാഷേ..ആശംസകള്‍ക്ക് നന്ദി..
അജീഷേട്ടാ...എന്താ ചെയ്ക..വലുതായിപ്പോയി!
തോന്ന്യാസി..അതാ ഏക ആശ്വാസം!!

ഉഷശ്രീ (കിലുക്കാംപെട്ടി) said...

‘ചിണുങ്ങിക്കൊഞ്ചുന്നുണ്ടുള്ളിലെവിടെയോ
അടക്കമില്ലാ‍ത്ത പഴയ കാന്താരി “വലുതാവാതിരുന്നെങ്കില്‍!“
എല്ലാ പെണ്മനസ്സുകള്‍ക്കും വേണ്ടി എഴുതിയ കവിത ആണ് എന്നു തോന്നി.നല്ലത്, നല്ലത്, വളരെ നല്ലത്.
ആദ്യമായാണൌ ഇതിലെ. ഇനിയും ഇടക്കിടെ വരും.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

'തിരിച്ചു തരുമോ നനുത്ത ബാല്യത്തിന്‍ തണുപ്പുമിളം തെന്നല്‍'

നന്നായിരിക്കുന്നു.

Unknown said...

വിചാരിച്ച പോലൊന്നുമല്ലാല്ലോ...അളു പുലിയാണല്ലേ...കൊള്ളാം കേട്ടോ...

അതെ,വലുതാവാതിരുന്നെങ്കില്‍...

വേണു venu said...

ഇല്ല,വരില്ല തിരിച്ചിനിയവയൊന്നും..
ഇങ്ങിനി വരില്ലാ മഴയും കിളിപ്പാട്ടും
പുലരികള്‍ക്കിനിയില്ല പൈമ്പാല്‍ മധുരം
“വലുതാവാതിരുന്നെങ്കില്‍!“
ഇഷ്ടമായി ആശയം.
കിലുക്കാമ്പെട്ടി പറഞ്ഞ പെണ്മനസ്സിനു മാത്രമല്ല,ആണ്‍ മനസ്സിനും ചെലപ്പോള്‍ തോന്നും.
“മൊഖത്തു മീശ കിളിച്ചു.കുട്ടിയാന്നാ ചെക്കന്‍റെ ഭാവം.“
“വലുതാവാതിരുന്നെങ്കില്‍.“ :)

കാര്‍ത്ത്യായനി said...

കിലുക്കാമ്പെട്ടീ….എന്റെ കമന്റുപെട്ടിയിലും ആ കിലുക്കം കേട്ടതില് സന്തോഷം ...വന്നോളൂ..സുസ്വാഗതം!
വഴിപോക്കന് മാഷേ…...നന്ദി!

മൃദുലേ..നന്ദി..പിന്നെ ഞാന് പുലിയോ?ഞാനോ?ആണോ??ശോ!!എനിയ്ക്കു വയ്യ.എന്നെക്കൊണ്ട് ഞാന് തോറ്റു!
വേണുവേട്ടാ..വലുതായിക്കഴിയുമ്പോള്,ഉത്തരവാദിത്തങ്ങളും പ്രാരാബ്ധവുമൊക്കെയാവുമ്പോ
നമുക്കെല്ലാം തോന്നാറില്ലേ പഴയ ആ കുട്ടിയായി മാറിയിരുന്നെങ്കിലെന്ന്?കുട്ടിക്കാലത്തോ?വലുതാ‍വാനാണു തിടുക്കം..ആശയം ഇഷ്ടമായതില് സന്തോഷം…അതിലേറെ നന്ദിയും!

കാര്‍ത്ത്യായനി said...
This comment has been removed by the author.
Joson Devis Maliekal said...

എന്റീശോയേ,

വലുതായിട്ടിങ്ങനെ, അപ്പോള്‍ വലുതായില്ലാരുന്നേലോ ? ? ?

Devi . said...

athinu aaru valuthaayi? :O

കാര്‍ത്ത്യായനി said...

joson mashe...sathyam!!!

devzeee :))))

മാനസ said...

hmmm.........i love it...

:)