Sunday, July 20, 2008

മിസ് യൂ..

ഒരുമിച്ചായിരുന്നു നമ്മളെപ്പോഴും..
വീട്ടിലും സ്കൂളിലും..പാടത്തും പറമ്പിലും..
മണലിലാദ്യക്ഷര മധുരം വരഞ്ഞപ്പോള്‍
മഴമുത്തു ചിതറിയ വഴികള്‍ കടന്നപ്പോള്‍
മതിയാകുവോളം കളിച്ചു തിമിര്‍ക്കുമ്പോള്‍
ഒരു പൊതിച്ചോറു കൊണ്ടിരുവയര്‍ നിറച്ച്
മധുരസൌഹൃദത്തിനാല്‍ വയര്‍ നിറച്ചുണ്ടു നാം..
നീട്ടിയൊരെന്‍‌ കൈയ്യില്‍ തിണര്‍ത്തു കിടന്നൊരാ
നീലിച്ച ചൂരല്‍‌പ്പാടില്‍ വിരലോടിച്ചു നീ
പേരറിയാത്ത പച്ചില മരുന്നതിന്‍
നീരെടുത്തിറ്റിച്ചു നോവു പൊറുക്കുവാന്‍
ഒരുമിച്ചായിരുന്നു നാമപ്പോഴുമന്യോന്യം..
മിഠായി മണമുള്ള വിരലുകള്‍ കോര്‍ത്തുകൊണ്ട്..
ഇന്നെന്റെ ഹോം പേജില്‍ നിന്റെ റിക്വസ്റ്റ് ഞാന്‍ കണ്ടു..
നീ ചോദിച്ചിരിയ്ക്കുന്നു..”ഓര്‍മ്മയുണ്ടോ?”
ഇല്ല..ഓര്‍മ്മയില്ല..മറന്നിരിയ്ക്കുന്നു..
മനപൂര്‍വവുമല്ലാതെയും പലതും മറന്ന കൂട്ടത്തില്‍..
നിന്നെയും ഞാന്‍ മറന്നു..
നന്മമാത്രമളക്കുന്ന ഗ്രാമവും..നാമം ചൊല്ലുമരയാലും
നരവീണൊരമ്മയും നിത്യാര്‍ദ്ര തുളസിയും..
എന്റെ ഓര്‍മ്മയുടെ ഡിസ്ക് സ്പേസ് കൈയ്യേറിയാല്‍
പിന്നെ ഞാന്‍ എവിടെ സ്റ്റോര്‍ ചെയ്യും എന്റെ കണക്കുകള്‍?
മിനിട്ടുകള്‍ ഡോളറുകളാക്കാന്‍ ഞാന്‍ കൃത്യം ഫോര്‍മാറ്റ് ചെയ്തു വെച്ചിരിയ്ക്കുന്ന
എന്റെ സോഫ്റ്റ്വെയറുകള്‍?
ഓഹരിവിപണിയിലെ കാളയ്ക്കും കരടിയ്ക്കുമൊപ്പം ചാഞ്ചാടുന്ന ഹൃദയത്തെ നിലയ്ക്കു നിര്‍ത്താന്‍
ഞാന്‍ കഴിയ്ക്കുന്ന ബി.പി.ടാബ്‌ലറ്റുകള്‍?
വേഗം..വേഗം എന്നലറുന്ന ഘടികാര സൂചികള്‍ക്കൊപ്പം കീ കൊടുത്തു വെച്ച..
അലക്കിത്തേച്ചു തേഞ്ഞ ...പല്ലിളിയ്ക്കുന്ന വാക്കുകള്‍?
അതു കൊണ്ട്..അതു കൊണ്ട് നമുക്കൊഴിവാക്കാം..
എല്ലാ ബാധ്യതകളെയും..
സ്നേഹം..സൌഹൃദം...ബന്ധങ്ങള്‍ തുടങ്ങിയ ആന്റിക് പീസുകളെയും..
എന്നിട്ട് പരസ്പരം ഫ്രണ്ട് ലിസ്റ്റുകളില്‍ അഭയം കണ്ടെത്താം..
ഒരു റിക്വസ്റ്റിന്റെ അകലത്തില്‍..
പുതിയ കാലത്തിന്റെ സൌഹൃദം തേടാം..
പക്ഷേ അതിനു നീ എന്റെ ഫാന്‍ ആവണം..
ഞാന്‍ നിനക്കു ടെസ്റ്റിമോണിയലും എഴുതാം..
റ്റില്‍ ദെന്‍...മിസ് യൂ ഡിയര്‍..
ടേക് കെയര്‍..കീപ് ഇന്‍‌ റ്റച്ച്...
..

15 comments:

കാര്‍ത്ത്യായനി said...

എന്തൊക്കെയോ പറയാന്‍ വന്നു..പറഞ്ഞു വന്നപ്പോള്‍ ഇങ്ങനെ ഒക്കെ ആയി..തല്ലാന്‍ കമ്പു തപ്പുന്നവരോട് ഒരു വാക്ക്..”പറ്റിപ്പോയി..മേലാല്‍ ആവര്‍ത്തിയ്ക്കില്ല എന്നു യാതൊരു ഉറപ്പുമില്ല”:)

അനില്‍@ബ്ലോഗ് said...

ഒറ്റയിരിപ്പിനു എഴുതിയതല്ലെ ചങ്ങാതീ?
രണ്ടു കഷണങ്ങള്‍ ഏച്ചുക്കൂട്ടിയ പ്രതീതി.
എതായലും പുത്തന്‍ സൌഹ്രുദങ്ങളുടെ പൊള്ളത്തരം വിളിച്ചു പറയുന്നുണ്ടു.

ശിവ said...

ഞാനും പറയുന്നു പുതിയ കാലത്തിന്റെ സൌഹൃദം തേടാം..
പക്ഷേ അതിനു നീ എന്റെ ഫാന്‍ ആവണം..
ഞാന്‍ നിനക്കു ടെസ്റ്റിമോണിയലും എഴുതാം..
റ്റില്‍ ദെന്‍...മിസ് യൂ ഡിയര്‍..
ടേക് കെയര്‍..കീപ് ഇന്‍‌ റ്റച്ച്...


സസ്നേഹം,

ശിവ.

ദ്രൗപദി said...

വായിച്ചു...
നന്നായിട്ടുണ്ട്‌....

ഇനിയും ഒരുപാടെഴുതുക
ആശംസകള്‍....


ചില സൗഹൃദങ്ങള്‍ അപ്രതീക്ഷിതമായി വീണ്ടും വീണുകിട്ടുന്നു....

SREEDEVI said...

vattu vannal ingine varanam

അനൂപ്‌ കോതനല്ലൂര്‍ said...

കാര്‍ത്ത്യായിനി ഇതെന്നാ ശ്വാസം വിടാണ്ട് എഴുതിയതാണോ

തോന്ന്യാസി said...

കാര്‍ത്തൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ........

Rare Rose said...

കാര്‍ത്ത്യായനി..,..ഇവിടെ ആദ്യമായാണു ഞാന്‍...വരികളിലൂടെ കേറിയിറങ്ങിയപ്പോള്‍ എന്തോ എനിക്കിഷ്ടായി...മാറി വരുന്ന സൌഹൃദക്കാഴ്ചകള്‍ നന്നായി തന്നെ കാണിച്ചു തരുവാന്‍ കാര്‍ത്തുവിനു കഴിയുന്നുണ്ട്...ഇനിയും ആവര്‍ത്തനം ആവാം ട്ടോ.....:)...

Sharu.... said...

ആദ്യമായാണിവിടെ...വായിച്ചു, ഇഷ്ടമായി. പക്ഷെ ഒറ്റയിരുപ്പിനെഴുതിയതു പോലെ. ഒന്നുകൂടി അടുക്കിവെക്കാമായിരുന്നു എന്ന ഒരു തോന്നല്‍. തുടരുക. ഒരുപാടെഴുതുക

ശ്രീ said...

"ഇല്ല..ഓര്‍മ്മയില്ല..മറന്നിരിയ്ക്കുന്നു..
മനപൂര്‍വവുമല്ലാതെയും പലതും മറന്ന കൂട്ടത്തില്‍..
നിന്നെയും ഞാന്‍ മറന്നു..
നന്മമാത്രമളക്കുന്ന ഗ്രാമവും..നാമം ചൊല്ലുമരയാലും
നരവീണൊരമ്മയും നിത്യാര്‍ദ്ര തുളസിയും..."

നന്നായിരിയ്ക്കുന്നു... പഴയ സൌഹൃദങ്ങളെ ഓര്‍മ്മിപ്പിച്ചു. ആ സൌഹൃദങ്ങളെല്ലാം പഴയ പടി നില നിര്‍ത്താന്‍ കഴിയട്ടേ. ഇനിയുമെഴുതൂ...

കാര്‍ത്ത്യായനി said...

അനില്‍മാഷേ..പറയാനുദ്ദേശിച്ചത് പുതിയ കാലത്തിന്റെ സൌഹൃദങ്ങളെപ്പറ്റിയാണ്...ഒരു ഹൈ ബൈയില്‍ അവസാനിയ്ക്കുന്ന അത്തരം ബന്ധങ്ങളെപ്പറ്റിപ്പറയുമ്പോള്‍ ഏച്ചുകെട്ടലുകള്‍ വന്നുപോയതാവാം..
ശിവാ..നന്ദി..
ദ്രൌപദീ.അപ്രതീക്ഷിതമായി വീണു കിട്ടിയ ഈ സൌഹൃദത്തിനും ആശംസകള്‍ക്കും നന്ദി..
ശ്രീദേവിയമ്മേ..എന്തു പറയാന്‍..പാരമ്പര്യം!!
അനൂപ് മാഷേ..ശ്വാസം വിടാണ്ട് എഴുതിയതൊന്നുമല്ല കേട്ടോ..അങ്ങനെ ഒക്കെ ആയിപ്പോയി!!!
തോന്ന്യാസീ..എന്തോ‍ാ‍ാ‍ാ‍ാ.......
റോസ്..നന്ദി.ഈ സാഹസം ഇനിയും ആവര്‍ത്തിയ്ക്കാനുള്ള പിന്തുണ നല്‍കിയതിന്..
ഷാരൂ..നിര്‍ദ്ദേശങ്ങള്‍ക്കു നന്ദി...അടുക്കിവെയ്ക്കാമായിരുന്നു എന്നു തോന്നി...പക്ഷേ ഏച്ചു കെട്ടലുകള്‍..അവ വന്നുപോയതാണ്...വിഷയത്തിന്റെ പ്രത്യേകതയാവാം..
ശ്രീ..നിലനില്‍ക്കുന്ന..ഇനിയുമേറെക്കാലം നിലനില്‍ക്കും എന്നുറപ്പുള്ള ചില സൌഹൃദങ്ങളാണ് ജീവിതത്തിലെ സുഗന്ധങ്ങളായി ഈയുള്ളവള്‍ എണ്ണുന്നത്..അവരുടെ പ്രോത്സാഹനവും പിന്തുണയും സാന്ത്വനവുമാണ് പലപ്പോഴും താങ്ങായിട്ടുള്ളത്..(ഈ സൌഹൃദങ്ങളുടെ കൂട്ടത്തില്‍ എന്റെ സ്വന്തം കുടുംബവും ഉള്‍പ്പെടും കേട്ടോ.)അതുകൊണ്ടൊക്കെയായിരിയ്ക്കാം ചില വാക്കുകളില്‍ മാത്രം പറഞ്ഞു തീര്‍ക്കുന്ന പുതിയ സൌഹൃദങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോകുന്നതും..

Mang said...

കവിത മനസ്സിണ്റ്റെ തോന്ന്യവാസമാണു അടുക്കും ചിട്ടയും ഇല്ലാത്ത ചിന്തകളുടെ ഇടമുറിയാത്ത പ്രവാഹം നന്നയിരിക്കുന്നു

കരുണാമയം said...

kuyppmill

http://www.karunamayam.blogspot.com/

anupama said...

dear aps,
very good post.specially,the way you have described your village-is simply beautiful.
when the time changes,we have to struggle ourselves to keep in touch with all our friends.
give the moments of happiness, if u can to the long lost friends.
stay tuned!
HAPPY BIRTHDAY!!!!!!!!
sasneham,
anu

കാര്‍ത്ത്യായനി said...

thanks anu:)