Wednesday, April 8, 2009

"ദ് സണ്‍ ഓഫ് ദ് റബ്ബര്‍!!"

പ്രിയമുള്ളവരേ..
എന്റെ കഥയുടെ പേരാണ്... "ദ് സണ്‍ ഓഫ് ദ് റബ്ബര്‍!!"
കഥ നടക്കുന്നത്...കോട്ടയം പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള കന്യാസ്തീയമ്മമാര്‍ നടത്തുന്ന സ്കൂളില്‍.കോട്ടയം മൗണ്ട്കാര്‍മ്മല്‍...ഈയുള്ളവള്‍ അന്നവിടെ ഊ.കെ.ജിയില്‍ പഠിയ്ക്കുന്നു..പ്രായം നാലു വയസ്സ്..ഇന്റര്‍‌വ്യൂവിനു ചെന്നപ്പോള്‍ "മോള്‍ക്ക് പാട്ടു പാടാനറിയ്യോ?" എന്നു ചോദിച്ച മദറിന്റെ മുഖത്തു നോക്കി.."അറിയാം പക്ഷേ ഇപ്പം പാടാന്‍ മനസ്സില്ല" എന്ന് വിനയപുരസ്സരം ഉവാചിച്ചതിന്റെ പരിണത ഫലമായിരുന്നു..കുട്ടിയ്ക്ക് മാനസിക വളര്‍ച്ച അല്പം കൂടുതലാണെന്നും എത്രയും വേഗം ഉന്നതവിദ്യാഭ്യാസത്തിന് അവസരമൊരുക്കിയില്ലെങ്കില്‍ ഭാരതത്തിനു നഷ്ടമാവുക ഒരതുല്യ പ്രതിഭയയെ ആണെന്നുമുള്ള സിസ്റ്റര്‍മാരുടെ കണ്ടെത്തലും തത്ഫലമായി മൂന്നു വയസ്സിലേ ഉള്ള എന്റെ എല്‍.കെ.ജി രംഗപ്രവേശവും...


..കരച്ചിലില്‍ മുങ്ങിയ എന്റെ വിദ്യാലയ ജീവിതത്തിലെ ആ ആദ്യദിനങ്ങളെക്കുറിച്ച് വളരെയൊന്നും ഓര്‍മ്മയിലില്ല..ഓര്‍മ്മ വെയ്ക്കുമ്പോള്‍ കാണുന്നത് കഞ്ഞി മുക്കിയ മഞ്ഞ കോട്ടണ്‍ സാരിയും ബ്രൗണ്‍ ബ്ലൗസുമിട്ട് ...കവിളത്തൊരു കുഞ്ഞ് അരിമ്പാറയും കയ്യില്‍ "എ,ബി,സി,ഡി" പഠിയ്പ്പിയ്ക്കുന്ന ചിത്രപ്പുസ്തകവുമായി നില്‍ക്കുന്ന ഷൈനി മിസ്സിനെയാണ്....കവിളത്തെ ആ അരിമ്പാറയാണ് പില്‍ക്കാല ജീവിതത്തില്‍ ഏറെ പ്രശസ്തി നേടിത്തന്ന "ആ കവിളത്ത് മുന്തിരിങ്ങായുള്ള പൂതത്തിന്റെ ക്ലാസ്സിലെനിയ്ക്ക് പോകണ്ടായേ" എന്ന ക്ലാസ്സിയ്ക്കല്‍ മുദ്രാവാക്യം സൃഷ്ടിയ്ക്കാന്‍ എനിയ്ക്ക് പ്രചോദനമായത്..
..(ഷൈനി മിസ്സേ...അറിയാത്ത പ്രായത്തില്‍ ചെയ്തതിനും പറഞ്ഞതിനുമെല്ലാം "മാപ്പ്")
u.കെ.ജി യില്‍ എത്തി..
വെക്കേഷന്‍ കഴിഞ്ഞ് ക്ലാസ് തുറന്നതേയുള്ളൂ...ഉച്ച കഴിഞ്ഞ നേരം..
എല്‍.കെ.ജിയില്‍ ആയിരുന്നപ്പോള്‍ ഈ നേരത്ത് പഠിപ്പൊന്നുമില്ല.ഉച്ചയ്ക്ക് സ്കൂളു വിടും..
യു.കെ.ജിയില്‍ ഉച്ചയ്ക്ക് ശേഷം ഉറക്കമാണ് പരിപാടി..ഇപ്പഴത്തെപ്പോലെയല്ല..ടീച്ചര്‍മാരുടെ അറിവോടും സമ്മതത്തോടും ഒക്കെത്തന്നെ.!!!!....ബെഞ്ചിന്മേല്‍ തല വെച്ച് ഉറക്കം.....ഉറങ്ങിയാലും ശരി ഇല്ലെങ്കിലും ശരി..ആ നേരത്ത് ഒറ്റ തലയും ബെഞ്ചിന്റെ മുകളില്‍ കാണരുത്..!!!!
എനിയ്ക്കാണേല്‍ ആകെ മൊത്തം ഈ സെറ്റപ്പ് അത്ര പിടിച്ചില്ല..ഒന്നാമത് വൈകിട്ട് വരെ അവിടെ പിടിച്ചിരുത്തുന്നത്..ഉച്ചയ്ക്ക് വിട്ടാലല്ലേ വിളിയ്ക്കാന്‍ വരുന്ന സുഭദ്ര ഇന്റിയെ സോപ്പടിച്ച് കോട്ടയം സ്റ്റാന്‍ഡിലെ ജ്യൂസ് സ്റ്റാളില്‍ നിന്ന് പൈനാപ്പിള്‍ ജ്യൂസും, പനമ്പാലം കവലയിലെ ഉദയന്‍ മാമന്റെ കടേന്ന് സ്പീഡില്‍ നടക്കുന്നതിനു കൂലിയായി ഓറഞ്ച് മുട്ടായിയും വാങ്ങിത്തിന്നാന്‍ പറ്റൂ!!
ഇതീപ്പം മുട്ടായീമില്ല ജ്യൂസുമില്ല..വൈകിട്ട് സ്കൂളു വിടുമ്പോള്‍ വിളിയ്ക്കാന്‍ ഓട്ടോച്ചേട്ടന്‍ ചാക്കോ അങ്കിള്‍ വരും..പുള്ളീടെ ഓട്ടോയിലാണേല്‍ മൊത്തം പന്ത്രണ്ടിലും പത്തിലും ഒക്കെയുള്ള വല്യ ചേട്ടന്മാരും ചേച്ചിമാരുമൊക്കെയാ..അവരുടെ മുന്നില്‍ നമ്മളു വെറും പീക്കിരി!!

അതിന്റെ കൂടെ ഇടി വെട്ടിയവനെ പാമ്പു കടിച്ചപോലെ..അന്നു രാവിലെ അടുത്തിരിയ്ക്കുന്ന റോണിയുടെ "നീ എന്നെ കല്യാണം കഴിയ്ക്കുവോ?" എന്ന പ്രപ്പോസല്‍ നിഷ്കരുണം തള്ളിയതിനു പ്രതികാരമായി അവന്റെയും ടീംസിന്റെയും വക പിച്ചല്‍,മാന്തല്‍ എന്നിങ്ങനെ പ്രതിഷേധപ്രകടനം വേറെയും.!!അങ്ങനെ മൊത്തത്തില്‍ ഡെസ്പ് ഓഫ് ദ് ഡേ ആയി ഇരിയ്ക്കുന്ന ഒരുച്ചനേരം..റോണിയുമായി ബ്രേക് അപ് ആയതിനാല്‍ ഇനി കുറഞ്ഞത് രണ്ട് ദിവസത്തേയ്ക്ക് ആ ഭാഗത്തേയ്ക്ക് നോക്കാന്‍ പറ്റൂല(പിന്നേ..എന്റെ പട്ടി നോക്കും!)..ഇപ്പുറത്തെ ബെഞ്ചിലെ ഷിന്റുവുമായി പിന്നെ പണ്ടേ ഒടക്കാണല്ലോ....ബാക്കി കുഞ്ഞാടുകളെല്ലാം നല്ല ഉറക്കത്തിലും..എനിയ്ക്കാണേല്‍ ഈ പറഞ്ഞ സാധനത്തിന്റെ കണിക പോലുമില്ല!!
റോണിയും ടീംസും അപ്പുറത്ത് ദേ പ്ലേസ് നെയിം പറഞ്ഞു കളിയ്ക്കുന്നു..എന്നെ കേള്‍പ്പിയ്ക്കാനായി പൂര്‍‌വാധികം ഗോഷ്ടി-ചേഷ്ടകളോടെയാണ് കളിയരങ്ങ്...പിന്നേ.ഈ കളിയൊക്കെ എന്നാ ഉണ്ടായേ????മുഖത്ത് പൂര്‍‌വാധികം വെറുപ്പും വരുത്തി ഞാനിരുന്നു..
അതുകൊണ്ടായില്ലല്ലൊ..വല്ലാതെ ബോറടിയ്ക്കുന്നു..കൈ ആണേല്‍ തരിച്ചു വരുന്നുണ്ട്..


എന്നിലെ പ്രതികാരദാഹി ഉണര്‍ന്നു...കൈ നീട്ടി റോണിയുടെ പെന്‍സില്‍ ബോക്സ് എടുത്തു..(നമുക്കു പിന്നെ ഈ ജാതി സാധനമൊന്നും പണ്ടേ ഇല്ലല്ലോ!)
അതില്‍ ഇന്നലെ അവന്റെ പപ്പ (അതേ..പിറക്കാതെ പോയ എന്റെ അമ്മായിഅപ്പന്‍!) അമേരിയ്ക്കേന്ന് കൊണ്ടുവന്ന റബ്ബര്‍ ഭദ്രമായി ഇരിപ്പുണ്ട്......കളിയില്‍ മുഴുകിയ റോണി ഇതൊന്നും അറിയുന്നില്ല..അതിരഹസ്യമായി ഞാന്‍ ആ റബറിന്റെ മോനെ തൂക്കി വെളിയിലിട്ടു.... അതിക്രൂരമായി അവനെ തുണ്ടം തുണ്ടം കടിച്ചു മുറിച്ചു....
എന്നിട്ട് ആ തുണ്ടുകളെല്ലാം ഭദ്രമായി ബോക്സില്‍ തിരികെ വെച്ചു..ഒരെണ്ണമൊഴികെ..
അവനാണു നമ്മുടെ കഥാനായകന്‍
!!ദി സണ്‍ ഓഫ് ദ് റബ്ബര്‍!!!!

ഞാന്‍ പതുക്കെ അവനെ നീക്കി നിരക്കി ....ബ്രേക് അപ്പിനും അതിനു ശേഷമുള്ള അതിര്‍ത്തിത്തര്‍ക്കത്തിനും 'ഇതിന്റെ ഇപ്പുറത്തോട്ട് കാലു കുത്തിയാ നിന്നെ എന്റെ പോലീസച്ചാച്ചനെ കൊണ്ട് ഇടിപ്പിയ്ക്കും" എന്ന ഉഗ്രശാസനത്തിനും ശേഷം ചോക്ക് കൊണ്ട് വരച്ച അതിര്‍ത്തിരേഖയ്ക്കിപ്പുറത്ത് എന്റെ തട്ടകത്തിലെത്തിച്ചു...ഇനി ഇവനെ എന്തു ചെയ്യും??
കളിയും കഴിഞ്ഞ് റോണി വരുമ്പോള്‍ ലിവനെ എന്റെ കയ്യില്‍ കണ്ടാല്‍ പ്രശ്നമാവും..അതിനു മുന്‍പേ തെളിവു നശിപ്പിയ്ക്കണം...ബോക്സ് കൊണ്ട് അവന്റെ ഗ്യാങ്ങിലെ ഒരു കുരുത്തം കെട്ടവന്‍ യമഹാ ഓടിച്ചു കളിയ്ക്കുന്നു..അതു കാരണം തിരികെ നിക്ഷേപിയ്ക്കാനും വയ്യ!!വായിലിട്ടാല്‍ മുളച്ച് മരമായാലോ എന്ന പേടി കാരണം അതു തീരെ വയ്യ!!ഇനി എന്തു ചെയ്യും???
ഉദ്വേഗജനകമായ അനേകം നിമിഷങ്ങള്‍ക്കൊടുവിലാണ് ഇത്രയും നേരം എന്റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മൂകസാക്ഷിയായിരുന്ന..അകത്തേയ്ക്ക് എന്തെങ്കിലും പോയാല്‍ മുളച്ചു വരാന്‍ തക്ക വെള്ളം ഒരിയ്ക്കലും എത്താന്‍ സാധ്യതയില്ലാത്ത ഒരിടം ഞാനോര്‍ത്തത്..
എന്റെ സ്വന്തം മൂക്കും അതിലെ രണ്ട് ഓട്ടകളും...പരിസരത്ത് ഏതെങ്കിലും അടുക്കളയില്‍ "വെച്ച കോയീന്റെ മണം"ഉണ്ടോ എന്നു കണ്ടെത്തലായിരുന്നു അത്രയും കാലം അവരുടെ പ്രധാന ജോലി..ഇരുപത്തിനാലു മണിയ്ക്കൂറും തുറന്നിരിയ്ക്കുന്ന ഒരു വായ ഉണ്ടായിരുന്നതിനാല്‍
ശ്വാസം വലിയ്ക്കുക എന്നത് ഒരു പ്രശ്നമായി തോന്നിയതും ഇല്ല..ഇനിയിപ്പോ ഈ കുഞ്ഞ് റബ്ബര്‍ കഷണം അവിടെ ഇരുന്നാലും ഈ പറഞ്ഞ പണിയ്ക്കൊന്നും ഒരു മുടക്കവും വരാനില്ല താനും..അങ്ങനെ ലോജിക്കലായി ചിന്തിച്ചപ്പോള്‍ എല്ലാം കൊണ്ടും ഐ ഫൗണ്ട് മൂക്ക് ഇസ് അ ബെറ്റര്‍ ഓപ്ഷന്‍!!!

പിന്നെ എല്ലാം വളരെപ്പെട്ടെന്നായിരുന്നു..ഞാന്‍ പോലുമറിയാതെ ആ റബ്ബര്‍ കഷ്ണം എന്റെ മൂക്കിന്റെ അന്തരാത്മാവിന്റെ അഗാധഗര്‍ത്തത്തിലേയ്ക്ക് യാത്രയായി...യാത്രയാക്കിയിട്ട് ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ പോസില്‍ മുന്‍പത്തെപോലെ ഞാന്‍ ഉറക്കം നടിച്ചു കിടന്നു..

ഒരു പുണ്യപ്രവൃത്തി ചെയ്തതിന്റെ മെന്റല്‍ സാറ്റിസ്ഫാക്‍ഷന്‍ കാരണമാവാം..കിടന്ന കിടപ്പില്‍ ഉറങ്ങിപ്പോയി..ഇതാ ഇക്കാലത്താര്‍ക്കും ഒരുപകാരം ചെയ്യാന്‍ വയ്യെന്നു പറേണേ!!!
ഉണര്‍ന്നപ്പോഴേയ്ക്കും ബെല്ലടിച്ചു.....ജോനകന്മാരെ തുരത്തിയ ഉണ്ണിയാര്‍ച്ച ആരോമലാങ്ങളയോട് ചെന്ന് കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോലെ ഞാന്‍ ഓട്ടോയിലെ എന്റെ സഹയാത്രികരും മറ്റൊരു സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ നിബിന്‍ ചേട്ടനോട് "ഇന്നൊരു സംഭവമുണ്ടായി..എന്നു തുടങ്ങി സംഭവങ്ങള്‍ വള്ളിപുള്ളി വിടാതെ പറഞ്ഞു "..
ഒടുവില്‍ കഥയിലെ ടേര്‍ണിംഗ് പോയിന്റായ റബറിന്റെ യാത്ര എത്തിയപ്പോള്‍ വണ്ടി മുഴുവന്‍ ഒരു നിശ്ശബ്ദത..നിബിന്‍ ചേട്ടനും കൂട്ടുകാരന്‍ ആനന്ദ് ചേട്ടനും നിഷച്ചേച്ചിയും മിനിച്ചേച്ചിയുമെല്ലാം ഏതാണ്ടൊരു അത്ഭുത ജീവിയെ കാണുമ്പോലെ എന്നെ നോക്കുന്നു...
പിന്നെ കൂട്ടത്തോടെ മുന്നിലേയ്ക്ക് കഴുത്തു നീട്ടീ ഓട്ടൊ ഓടിയ്ക്കുന്ന ചാക്കോ അങ്കിളിനെ നോക്കുന്നു..ഞാന്‍‌..ചാക്കോ അങ്കിള്‍..ചാക്കോ അങ്കിള്‍...ഞാന്‍..അങ്ങനെ ലോംഗ്ഷോട്ടുകളിലൂടെ രംഗം പുരോഗമിച്ചു കൊണ്ടിരുന്നു..ആരും ഒന്നും മിണ്ടുന്നില്ല..ഒടുവില്‍ ഹരിഹര്‍ നഗറിലെ മഹാദേവന്‍ തോമസ്സുകുട്ടിയോട് പറഞ്ഞപോലെ നിബിന്‍ ചേട്ടന്‍ ചാക്കോ അങ്കിളിനോട് "ചാക്കോങ്കിളേ...മെഡിക്കല്‍ കോളേജ്!!"

പിന്നെ എല്ലാം ശടപടേ ശടപടേന്നായിരുന്നു..ആംബുലന്‍സായി മാറിയ ഓട്ടോറിക്ഷ സംക്രാന്തിക്കവലയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് പറക്കുന്നു...
എന്റെ മൂക്കിനുള്ളിലെ അഗാധ ഗര്‍ത്തത്തിലേയ്ക്ക് നോക്കി ഓരോ നിമിഷവും നിബിന്‍ ചേട്ടന്‍ ഞെട്ടി വിറയ്ക്കുന്നു..ഇടയ്ക്കിടെ തിരിഞ്ഞു നോക്കി ചാക്കോങ്കിള്‍ ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പു വരുത്തുന്നു...'ഇതിനും മാത്രമിവിടേപ്പോ എന്താണ്ടായ്യേ??..'എന്ന മുഖഭാവത്തോടെ നിഷച്ചേച്ചിയുടെ മടിയിലിരുന്ന് ഞാന്‍ ലോകവീക്ഷണം നടത്തുന്നു!!
ആശുപത്രിയിലെ അത്യാഹിത വിഭാഗം വളരെ പരിചിതമായ ഒരു ലോകമായിരുന്നു..കഴിഞ്ഞാഴ്ച വന്നപ്പോ ഈ ഡോക്റ്ററാന്റി പച്ചസ്സാരിയാ ഉടുത്തിരുന്നേ..
അന്ന് വന്നപ്പോ ഒരു അപ്പൂപ്പന്‍ എനിയ്ക്ക് ഫൈവ് സ്റ്റാറു വാങ്ങിത്തന്നു..എന്നിങ്ങനെയുള്ള ഓര്‍മ്മക്കുറിപ്പുകളിലൂടെ കഴിയുന്നത്ര ഞാനത് മിനിച്ചേച്ചിയ്ക്കും മറ്റും മനസ്സിലാക്കിക്കൊടുത്ത് അവരുടെ ആധിയകറ്റാന്‍ ശ്രമിച്ചുകൊണ്ടിരുന്നു..

ഡോക്ടറങ്കിള്‍ വന്നു.."ഹാ..ഇത് നമ്മുടെ സ്ഥിരം പാര്‍ട്ടിയല്ലേ...ഇന്നെന്നതാ ഒപ്പിച്ചേ?"
അദ്ദേഹം കുശലാന്വേഷണം നടത്തി..ചാക്കോങ്കിള്‍ കാര്യം പറഞ്ഞു..ഞാന്‍ ഹാജരാക്കപ്പെട്ടു..
പുള്ളി അറ്റം വളഞ്ഞ എന്താണ്ടൊ ഒരു കുന്ത്രാണ്ടം എടുത്ത് എന്റെ മൂക്കില്‍ കടത്തി..
പുറത്ത് വന്നപ്പോളതാ അതിന്റെ അറ്റത്തിരിയ്ക്കുന്നു ..അതിക്രൂരമായി തേജോവധം ചെയ്ത്.വളരെ കഷ്ടപ്പെട്ട്..ബുദ്ധിമുട്ടി നാസാദ്വാരങ്ങളില്‍കുത്തിക്കയറ്റിയ....എന്റ....യുദ്ധത്തടവുകാരന്‍...!!
എന്റെ ആദ്യ പ്രതികാരത്തിന്റെ ഇര!!ബ്രസീലിലെവിടെയോ ജനിച്ച്..അമേരിക്കയിലേ ഏതോ ഫാക്റ്ററിയിലൂടെ ഒരു ഇന്‍ഡ്യന്‍ മൂക്കിലെത്തിപ്പെട്ട...ആഗോളവത്കരണത്തിന്റെ മകുടോദാഹരണം. ... .ദ് സണ്‍ ഓഫ് എ റബ്ബര്‍!!!

ഏതായാലും ചാക്കോങ്കിള്‍ അവസരോചിതമായി ഇടപെട്ടതിനാല്‍ മനോരമയൊക്കൊരു വാര്‍ത്ത നഷ്ടമായി...എന്നല്ലാതെന്തു പറയാന്‍..

കാറും കോളും ഒഴിഞ്ഞ്പ്പോള്‍ ഡോക്ടര്‍ അടുത്തു വിളിച്ച് രഹസ്യമായി ചോദിച്ചു.."എന്തിനാ മോളേ റബ്ബറെടുത്ത് മൂക്കിലിട്ടേ?" ഞാന്‍ വളരെ നിഷ്കളങ്കമായി ഉത്തരം കൊടുത്തു"കല്ല് കിട്ടിയില്ല്ല അങ്കിളേ!!"


പിന്നല്ലാണ്ട്...എന്നെ തിരിഞ്ഞു നോക്കാത്ത ആ റോണി കാരണമാ ഞാന്‍ റബ്ബര്‍ മൂക്കില്‍ കേറ്റിയതെന്ന് ഞാന്‍ പറയണാരുന്നോ????പിന്നേ..അതങ്ങ് പള്ളീല്‍ പറഞ്ഞാ മതി!!!

45 comments:

കാര്‍ത്ത്യായനി said...

"ദ് സണ്‍ ഓഫ് ദ് റബ്ബര്‍!!"!!!!!

DudeAboard said...

hehehe.. adipoli... hilarious..

ദീപക് രാജ്|Deepak Raj said...

:)

പാവപ്പെട്ടവന്‍ said...

ആ കവിളത്ത് മുന്തിരിങ്ങായുള്ള പൂതത്തിന്റെ ക്ലാസ്സിലെനിയ്ക്ക് പോകണ്ടായേ" എന്ന ക്ലാസ്സിയ്ക്കല്‍ മുദ്രാവാക്യം

'ഇതിന്റെ ഇപ്പുറത്തോട്ട് കാലു കുത്തിയാ നിന്നെ എന്റെ പോലീസച്ചാച്ചനെ കൊണ്ട് ഇടിപ്പിയ്ക്കും"

ഐ ഫൗണ്ട് മൂക്ക് ഇസ് അ ബെറ്റര്‍ ഓപ്ഷന്‍!!!

ബ്രസീലിലെവിടെയോ ജനിച്ച്..അമേരിക്കയിലേ ഏതോ ഫാക്റ്ററിയിലൂടെ ഒരു ഇന്‍ഡ്യന്‍ മൂക്കിലെത്തിപ്പെട്ട...ആഗോളവത്കരണത്തിന്റെ മകുടോദാഹരണം. ... .ദ് സണ്‍ ഓഫ് എ റബ്ബര്‍!!!

കാര്‍ത്ത്യായനി അടി പൊളി .....
ശരിക്കും ചിരിച്ചോണ്ടാണ് വായിച്ചത് .
നല്ല നര്‍മ്മത്തില്‍ പൊതിഞ്ഞ ഓരോ പ്രയോഗങ്ങള്‍. ഇങ്ങനൊരു കുസ്രുതി കുട്ടിക്കാലം എനിക്കും ഉണ്ടായിരുന്നു .
വളരെ ഇഷ്ടമായി
ആശംസകള്‍

ശ്രീ said...

ഹെന്റമ്മോ! ആളു ജഗജില്ലി ആയിരുന്നല്ലേ?

നിഷ്കളങ്കമായ ബാല്യകാല വിവരണം തന്നെ... എഴുത്ത് കൊള്ളാം
:)

Prayan said...

ഈ കലപിലയിലെ നര്‍മ്മം വളരെ ഇഷ്ടമായി........എന്റെ അമ്മ എന്നെ ശപിക്കുമായിരുന്നു നിനക്കൊരു കുട്ടിയുണ്ടാവുമ്പോളെ നീപഠിക്കുന്ന്. എന്റെ മോളോട് ഞാനിത് പറയാറില്ല.....all the best...:):)

ആര്യന്‍ said...

അതേ കുട്ടീ,
പോസ്റ്റ് അടിപൊളി.ക്ലാസ് റൂമിലെ സംഭവങ്ങളും യുദ്ധവും ഹോസ്പിറ്റലിലെ സ്ഥിരം സന്ദര്‍ശനവും ഒക്കെ. പ്രത്യേകിച്ച് ഒന്നും ക്വോട്ട് ചെയ്യുന്നില്ല, എല്ലാം സൂപ്പര്‍ എന്ന് മാത്രം പറഞ്ഞാല്‍ മതിയല്ലോ.

സംക്രാന്തി? കോട്ടയം? ദൈവമേ, എന്‍റെ അയല്‍ക്കാരിയാണല്ലോ...

മെഡിക്കല്‍ കോളജില്‍ ആണല്ലേ... ഏതാ വാര്‍ഡ്‌? :-)

ബിനോയ് said...

കൊള്ളാം. നന്നായി ചിരിപ്പിച്ചൂട്ടോ :)

സുപ്രിയ said...

ബ്രസീലിലെവിടെയോ ജനിച്ച്..അമേരിക്കയിലേ ഏതോ ഫാക്റ്ററിയിലൂടെ ഒരു ഇന്‍ഡ്യന്‍ മൂക്കിലെത്തിപ്പെട്ട...ആഗോളവത്കരണത്തിന്റെ മകുടോദാഹരണം. ... .ദ് സണ്‍ ഓഫ് എ റബ്ബര്‍!!!

അത് ഇഷ്ടപ്പെട്ടു.

Anoop said...

നമസ്‌കാരം കാര്‍ത്തു .. കലക്കിയിട്ടുണ്ട് കേട്ടോ.. ബൂലോകത്ത് അലഞ്ഞു തിരിഞ്ഞു ഇവിടെ എത്തിപ്പെട്ടതാണ് ... ഒരു ദിവസം കൊണ്ട് എല്ലാ പോസ്റ്റും വായിച്ചു.. വേറെ പണി ഒന്നുമില്ലാത്തത്‌ കൊണ്ടാണ് എന്ന് വിചാരിക്കരുത്...
കൂടുതല്‍ updates പ്രതീക്ഷിക്കുന്നു.. Keep up the good work..

കാര്‍ത്ത്യായനി said...

DudeAboard :thanks dude ;)

ദീപക് രാജ്|Deepak Raj : :)
പാവപ്പെട്ടവന്‍ :ആശംസകള്‍ക്ക് നന്ദി...ഇനിയും വരുമല്ലോ..
ശ്രീ :നന്ദി മാഷേ...
Prayan :..ഇതൊക്കെ അമ്മ എന്നോടും പറയാറുള്ളതാ.പറഞ്ഞു മടുത്തൂന്നു തോന്നുന്നു..ഇപ്പോള്‍ കൈവിട്ട മട്ടാ...:)

കാര്‍ത്ത്യായനി said...
This comment has been removed by the author.
കാര്‍ത്ത്യായനി said...

ആര്യന്‍ ജീ..പേടിയ്ക്കണ്ട..ഇപ്പോള്‍ നമ്മള്‍ അയല്‍ക്കാരല്ല..കോട്ടയത്തെ വിളയാട്ടം എട്ടു വയസ്സോടെ അവസാനി(പ്പി)ച്ചു..:)
ബിനോയ്,സുപ്രിയേച്ചീ..നന്ദി..:)
അനൂപ്..നന്ദി..വീണ്ടും വരിക...:)

കാര്‍ത്ത്യായനി said...

എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍.

Sandeep S. said...

hihi . kidilam post :P

അനുരൂപ് said...

നല്ല സുഖമുണ്ടല്ലോ വായിച്ചു പോകാന്‍..
ആശംസകള്‍..

കാര്‍ത്ത്യായനി said...

സന്ദീപ്,അനുരൂപ്..താങ്ക്സ്..[:)]

അരുണ്‍ കായംകുളം said...

മനോരമയ്ക്ക് ന്യൂസ്സ് മാത്രമല്ല, ഞങ്ങള്‍ക്ക് ഒരു ബ്ലോഗറേയും...?
കൊള്ളാം കയ്യിലിരുപ്പുകള്‍

കാര്‍ത്ത്യായനി said...

അരുണ്‍ജീ..
ഒത്തിരി സന്തോഷമുണ്ടേ....അതിലേറെ നന്ദിയും...
കായംകുളം എക്സ്പ്രസ്സിനു വെള്ളരിയ്ക്കാപ്പട്ടണത്തിലും സ്റ്റോപ് അനുവദിച്ചതില്‍..

Sudheesh|I|സുധീഷ്‌ said...

നായകന്‍റെ INTRODUCTION കലക്കി... റോണിന്‍റെ റബ്ബര്‍ അങ്ങനെ ബൂലോക പ്രശസ്തമായി... ആഗോളവത്കരണം തന്നെ...

fayaz said...

പടച്ചോനേ.. പല ടൈപ് സാധനങ്ങളെ കണ്ടിട്ടുണ്ട്.. പക്ഷെ ഇമ്മാതിരി ഒരെണ്ണം ആദ്യായിട്ടാ.. പിന്നെ പ്രായത്തില്‍ കവിഞ ബുദ്ധിയുള്ളത് കൊണ്ടും ഒരു പാടു ഐഡിയകള്‍ കയ്യിലുള്ളതു കൊണ്ടും.. സ്വന്തം കയ്യിലിരിപ്പ് കൊണ്ടും.. എവിടെ പോയാലും നല്ല ഒന്നാന്തരം അടി മേടിച്ചോണ്ടു വരും എന്നുള്ളത് ഒറപ്പ്... നോ സംശയം എബൗട്ടിറ്റ്..!! എന്തെങ്കിലും ചെയ്യുവാണെങ്കില്‍ അതൊന്നുഷാറാക്കി ചെയ്യണ്ടേ...?? റബ്ബറിന്റെ ബാക്കിയുള്ള പീസുകളെല്ലാം എന്തിനാ ആ ബോക്സില്‍ തന്നെ നിക്ഷേപിച്ചത്.?? അതും കൂടി മൂക്കിന്റുള്ളിലോട്ടങ്ങു കുത്തിക്കേറ്റാന്‍ മേലാരുന്നോ..?? ഇനിയെപ്പോഴാ അടുത്ത സാഹസത്തിന്റെ കെട്ടഴിച്ചു വിടുന്നത്..??

മൊട്ടുണ്ണി said...

കൊള്ളാം.
:)
ഒരുപാട് നാളായി എല്ലാവരെയും കണ്ടിട്ട്, അല്പം ബിസി ആയിരുന്നേ.
പിന്നെ ഒരു സന്തോഷ വാര്‍ത്ത,മൊട്ടുണ്ണി തിരിച്ച് വന്നേ.

ഹരിശ്രീ said...

മനോഹരമായ എഴുത്ത്...
ആശംസകള്‍ !!!

:)

കാര്‍ത്ത്യായനി said...

ഫയസേ.അതിപ്പോ എല്ലാം കൂടെ കേറ്റിയാല്‍ എന്റെ പ്രതികാരം പ്രതികാരമല്ലാതാവൂലേ??
സുധീഷ്ജീ,മൊട്ടുണ്ണി,ഹരിശ്രീ..നന്ദി..

faayasam|ഫായസം said...
This comment has been removed by the author.
faayasam|ഫായസം said...

അതും ശെരിയാണല്ലൊ.. അല്ലെ...?? അതോ ആണോ..?? ആണായിരിക്കും അല്ലെ.. ?? അല്ലായിരിക്കുമോ.. ആ.. എന്തു കുന്തമെങ്കിലുമകട്ടെ.. അടുത്ത പ്രതികാരം എപ്പോഴാണാവോ..??

കണ്ണനുണ്ണി said...

രസ്സയിട്ടോ.. കൊള്ളാം

lalrenjith said...

പ്രിയപ്പെട്ട കാര്‍ത്ത്യായനീ,

നിന്റെ പേരില്‍ തന്നെ ഒരു കാന്താരി ലുക്ക്...ഉണ്ട്.നിന്നെ പിന്തുടരാന്‍ തീരുമാനിച്ചിട്ട്...അതായത്..(ഫോളോവര്‍ )കുറച്ചു നാളായി."ദ് സണ്‍ ഓഫ് ദ് റബ്ബര്‍ എന്ന ടൈറ്റിലു കണ്ടപ്പോഴേ സം ഗതി പിശകാണെന്നു മനസിലായി, ഒട്ടും അമാന്തിച്ചില്ല,ഞാന്‍ നേരത്തേപ്പറഞ്ഞ സാധനമായി.പക്ഷേ..ഇന്നാണ്..അത്യമൂല്യമായ രചന വായിക്കാനായത്...സത്യം പറയാല്ലോ....അത്യുഗ്രനും അസാധ്യവും സര്‍ വ്വോപരി ആനന്ദദായകവും ഫണ്ടാസ്റ്റിക്കും ആയിരിക്കുന്നു..
..............................

ഞാന്‍ വളരെ നിഷ്കളങ്കമായി ഉത്തരം കൊടുത്തു"കല്ല് കിട്ടിയില്ല്ല അങ്കിളേ!!"

...................................

പിന്നെ അവാസിപ്പിക്കുന്നത്..
ഇവിടം വരെ ആയാല്‍ കൂടുതല്‍ നന്നായിരുന്നൂവെന്നാണ്...മേരാ..കണ്ടെത്തല്‍ ....ചിരിക്കുന്നത്...അടുത്ത വിശദീകരണത്തോടെ വളരെപ്പെട്ടെന്ന്...തീര്‍ ന്നുപോകും ...ഞാന്‍ ഉദ്ദേശിച്ചത്...കാര്‍ ത്ത്യായനി പുരിഞ്ചോ ആവോ,,,
ഡേയ്...മണ്ടന്‍ കൊണാപ്പീ...
.
.
.
.

പിന്നല്ലാണ്ട്...എന്നെ തിരിഞ്ഞു നോക്കാത്ത ആ റോണി കാരണമാ ഞാന്‍ റബ്ബര്‍ മൂക്കില്‍ കേറ്റിയതെന്ന് ഞാന്‍ പറയണാരുന്നോ????പിന്നേ..അതങ്ങ് പള്ളീല്‍ പറഞ്ഞാ മതി!!![

.
.
.

ഇതു വേണ്ടായിരുന്നൂവെന്ന്.....

lalrenjith said...

അവാസിപ്പിക്കുന്നത്
എന്നത്....അവസാനിപ്പിക്കുന്നത്...
എന്നും ...


വിശദീകരണത്തോടെ വളരെപ്പെട്ടെന്ന്...തീര്‍ ന്നുപോകും
-എന്നത്...വിശദീകരണത്തോടെ 'ചിരി' വളരെപ്പെട്ടെന്ന്...തീര്‍ ന്നുപോകും

എന്നും തിരുത്തി വായിക്കാനപേക്ഷ....

അച്ചടി പിശാചുണ്ടായതാണേ...

poor-me/പാവം-ഞാന്‍ said...

writing flexible like....

ആനക്കാട്ടില്‍ ചാക്കോച്ചി said...

haha... avasanathe dialog anu enikkettavum ishtapettathu...
blogiloode ente cheruppathile sthalangaliloode okke kadannu poyathu valare aswadichu... oru question... sankranthyil aano veedu? njan cheruppathil ente auntyude adutha thamasichath. auntyude veedu sankranthyil aanu. athu kondu chodichatha...
Best wishes...

ഹാഫ് കള്ളന്‍ said...

കിടിലം .. താങ്കള്‍ ഒരു പാവം പാവം രാജകുമാരി ആരുന്നല്ലേ ..
അപ്പൊ ഇതെടുത്ത് മുകളിലേക്ക് വെചേക്ക് ... (കീപ്‌ ഇറ്റ്‌ അപ്പ്‌ ന്നു .. ) ..

ശ്രീ..jith said...

കൊള്ളാം കാര്‍ത്യായനി .. നന്നായിരിക്കുന്നു അവതരണം ... കുറുമ്പ് ഇത്തിരി കൂടുതലാ അല്ലെ ? ... ഭാവുകങ്ങള്‍ ഇനിയും എഴുതുക ..

കാര്‍ത്ത്യായനി said...

ഫയസ്,കണ്ണനുണ്ണീ,പാവം,ശ്രീ..നന്ദി:)
രംജിത്ജീ..സൊന്നത് പുരിഞ്ചു പോച്ച്..ഇനിമേ ജ്നാപകം വെച്ചുക്കിറേന്‍:)
അരക്കള്ളാ..വെല്‍കം റ്റു ഊട്ടി,നൈസ് റ്റു മീറ്റ് യൂ:)
ചാക്കോച്ചീ..സംക്രാന്തിയിലല്ല താമസം.ന്നാലും അവിടടുത്തായിരുന്നു ഒരു അഞ്ചു കൊല്ലം..അനിഷ്ടസംഭവങ്ങള്‍ക്കിടയാക്കാതെദഅവിടുത്തെ വാസം അവസാനി(പ്പി)ച്ചു!..വന്നതിനും കമന്റിയതിനും താങ്ക്സ്ട്ടാ!

Captain Haddock said...

ഹാ...ഹാ. ഹാ.. ഇന്നാ ഈ ബ്ലോഗ്‌ കാണുന്നെ. കിടിലം !!!
ഞാന്‍ പണ്ട് ഇത് പോലെ ചോക്ക്‌ മൂക്കില്‍ കുത്തി കയറ്റി സേഫ് ഡിപൊസിട് നടത്തിയിട്ടുണ്ട്

കാര്‍ത്ത്യായനി said...

thank u kappithane:)

Panicker said...

ഡോക്ടര്‍ കാര്‍ത്തു,

ദാ, വേറൊരു റബ്ബര്‍ കഥ .

ഒരു കുഞ്ഞു കള്ളക്കേസ്‌

നന്ദി ഫോര്‍ ദി ഇന്‍സ്പിരേഷന്‍ ആന്‍ഡ്‌ ഓള്‍ ദി ബെസ്റ്റ് ഫോര്‍ ദി പരൂഷ ...

കാര്‍ത്ത്യായനി said...

നന്ദി പണിക്കര്‍സാര്‍ :)

വിന്‍സ് said...

കൊള്ളാം :)

Vinod Nair said...

excellent , see you after the exams

ശാരദനിലാവ്‌ said...

വഴിതെറ്റി ക്കയറി വന്നപ്പോളല്ലേ കണ്ടത് ... കിടിലന്‍ അവതരണം .. ചുമ്മാ പറയുന്നതല്ല .. വളരെ വളരെ ഇഷ്ടമായി ..

ഇതുപോലത്തെ മുതലുകള്‍ എത്രയെണ്ണം ഉണ്ടോ എന്തോ വീട്ടില്‍. വീട്ടുകാര്‍ ‍ കഴിഞ്ഞ ജന്മം എന്തോ കൊടിയ പാപം ചെയ്തിരിക്കും . ഹ ഹ ഹ

എനിക്കൊരെണ്ണം ഇളയ മകളായി ജനിച്ചിട്ടുണ്ട് . മന്ജാടിക്കുരുവും, തുളസിയിലയും ഒക്കെ നിറച്ചു നാസാദ്വാരങ്ങളെ കലവറ യാക്കി മാറ്റി എത്ര തീ തീറ്റിച്ചിരിക്കുന്നു.. ഇപ്പോഴും ഓരോ ഊടായിപ്പുകളുമായി അങ്ങനെ വിലസുകയാണവള്‍ ..ഒരു കാ‍ന്താരി

കാര്‍ത്ത്യായനി said...

ശാരദനിലാവേ,സ്വാഗതം..:)
vinod,vins,thanks :)

Premith said...

ഞാന്‍ വളരെ നിഷ്കളങ്കമായി ഉത്തരം കൊടുത്തു"കല്ല് കിട്ടിയില്ല്ല അങ്കിളേ!!"

Ho..!! sammathichu..! I was laughing out loud at work.! :D

sylesh said...

ishtaayii.. postum ezuthiya aaleyumm.. chila ishtangallukku nerkaazchayounnum vendenna mahasathyam ormipikkunnu..
Syl

ഉഷശ്രീ (കിലുക്കാംപെട്ടി) said...

നന്നായിരിക്കുന്നു.
നല്ല അവതരണം.

ഓ:ടോ:ഇന്നലെയാണ് മണിക്കുട്ടി ഈ അടിപൊളി ബ്ലോഗിനേക്കുറിച്ചു പറഞ്ഞത്.
എല്ലാ പോസ്റ്റ്സ് വായിക്കട്ടെ.എന്നിട്ടു വരാം.