Friday, April 8, 2011

പാട്ടോര്‍മ്മ...

കണ്ണടച്ചുറങ്ങുമ്പോള്‍ പാട്ട് വേണമെന്ന ശീലത്തിനു തുടക്കം കുറിച്ചത് ഏതു ഹോസ്റ്റല്‍ മുറിയിലെ ഉറക്കം ഞെട്ടിച്ച സ്വപ്നമാണെന്നറിയില്ല..രാവു മുഴുവന്‍ ചെവിയിലിരുന്നു പാടുന്ന ഹെഡ്സെറ്റിനെ പറ്റി കൂട്ടുകാരുടെ കളിയാക്കലുകള്‍ ശാസനകളായി..ഉപദേശമായി...പിന്നെയേതോ ഒരു ജന്മദിനത്തില്‍ , സമ്മാനമായി ഒരു ഹെഡ്സെറ്റ് കൈയിലെത്തുമ്പോഴേയ്ക്കും “അന്നലൂഞ്ഞാലും’ ഓമനത്തിങ്കളും” മടങ്ങി വന്നു തുടങ്ങിയിരുന്നു. .....എന്നോ കളഞ്ഞുപോയ ഉച്ചയുറക്കങ്ങളും കൂടെ “ഓമനക്കുട്ടന്‍ മണി ഗോവിന്ദനും” “കായലിനക്കരെ പോകാനെനിയ്ക്കും” “അങ്കണത്തൈമാവും..” കര്‍ക്കിടകക്കാറ്റു കൊണ്ടുപോയ മുത്തശ്സിയുടെ വള്ളം കായലില്‍ അനാഥമായപ്പോള്‍ തേങ്ങലുകള്‍ ഉള്ളിലടക്കേണ്ടിയിരുന്നില്ലാത്ത ശൈശവം ഉറക്കെക്കരഞ്ഞു..”ഈ പാട്ട് വേണ്ടാ‍ാ..എനിയ്ക്ക് സങ്കടം വരും”. ....................................... കളിവഞ്ചിപ്പാട്ടുകള്‍ പാതി നിര്‍ത്തി പടി കടന്നു പോയ മുത്തശ്ശിയെ മറന്ന് പിന്നെയുമേറെ ദൂരം തുഴഞ്ഞു.. യൂണിഫോമിന്റെ നീലയും വെള്ളയുമല്ലാതെയും നിറങ്ങളുണ്ടെന്നറിഞ്ഞ പ്രായത്തില്‍ കൂട്ടിനു ബാലഭാസ്കറിന്റെ പാട്ടുകളായിരുന്നു ... ഓര്‍മ്മയ്ക്കായൊരു സ്നേഹഗീതം മാത്രം ബാക്കി വെച്ച് പിരിഞ്ഞുപോകവെ പലരും ഓട്ടോഗ്രാഫിലെഴുതി..”എത്രയകന്നു കഴിഞ്ഞാലും നീ..ഏതു തുരുത്തില്‍ മറഞ്ഞാലും”...മനസ്സിലെങ്കിലും..
. ചുവന്ന അക്ഷരങ്ങളില്‍ കലണ്ടര്‍ത്താളുകളിലെഴുതിച്ചേര്‍ത്ത പരീക്ഷത്തീയതികള്‍ മാത്രം കണികണ്ടുണര്‍ന്ന നാളുകളില്‍ അലാറങ്ങളായി ഉണര്‍ത്തുപാട്ട്...വിളിച്ചല്ല..”അലറി” എന്നു വേണം പറയാന്‍...അവനെ “അലറാന്‍” എന്നു വിളിച്ച കൂട്ടുകാരിയെ ഓര്‍മ്മ വരുന്നു...സങ്കടം വരുമ്പോഴൊക്കെയും അവളെക്കൊണ്ട് പാടിച്ചിരുന്ന“ഹിമശൈലസൈകതവും..”...... ....... ആദ്യ ഹോസ്റ്റല്‍ ദിനങ്ങളിലൊന്നില്‍ ഒരു പാട്ടുകാരിയെത്തന്നെ മുറിസഖി (കടപ്പാട്:ഹോസ്റ്റല്‍ നിഘണ്ടു) യായി കിട്ടിയപ്പോള്‍ സന്തോഷമായി..”വരമഞ്ഞളാടിയും” “ആരോ വിരല്‍ മീട്ടിയും” “കണ്ണാംതുമ്പിയും” പാടിത്തന്ന് അവള്‍ ഞങ്ങളുടെ ആസ്ഥാന ഗായികയായി...പിന്നെ സിസ്റ്ററിന്റെ കണ്ണു വെട്ടിച്ചു കളിച്ച അന്താക്ഷരികളിലെ കുറെയേറെ ഓര്‍മ്മയില്ലാപ്പാട്ടുകളും...കുഞ്ഞു വിഷമങ്ങളും ടെന്‍ഷനും വാശികളും സങ്കടങ്ങളും കൂട്ടുപിടിച്ചുറങ്ങാന്‍ കിടക്കുമ്പോള്‍ ..”പോട്ടെടീ മോളേ സുലോചനേ” എന്നാശ്വസിപ്പിയ്ക്കുന്ന സൌഹൃദത്തിന്റെ തണലും... ഉരുകിത്തീരുന്ന മെഴുകുതിരിമണമുള്ള അള്‍ത്താരയിലെ “തിരുനാമകീര്‍ത്തനവും” “കാവല്‍മാലാഖമാരും” ............. .......... അതിര്‍ത്തി കടന്നപ്പോള്‍ കപ്പയ്ക്കും മീനിനും മലയാള സിനിമയ്ക്കുമൊപ്പം പാട്ടിനോടുമുള്ള കൊതി ഇരട്ടിയായി... അതിനെ നൊസ്റ്റാള്‍ജിയ എന്നു ക്ലീഷേ ചെയ്യാന്‍ തോന്നിയില്ല..”അല്ലിയിളം പൂവും” “താമരക്കണ്ണനും” പിന്നെ “ആയിരം കണ്ണുമായിയും” ഏറെ രാത്രികളില്‍ കരയിച്ചുറക്കിയെങ്കിലും... ഓര്‍മ്മയുടെ ആല്‍ബത്തില്‍,പൂത്ത വാകമരങ്ങള്‍ ഉള്ളിലേയ്ക്ക് തലനീട്ടുന്നൊരു ക്ലാസ്മുറിയും അവിടൊരു നീലച്ചുരിദാറുകാരിയും...രണ്ടായിപ്പിന്നിയ മുടിയില്‍ വെള്ള റിബണ്‍ കെട്ടിയവള്‍.....ഷോളിന്റെ നീളം രണ്ടു വശത്തും കൃത്യമാണോയെന്ന് വേവലാതിപ്പെടുന്നവള്‍..അവള്‍ക്കു വേണ്ടി വിരലുകള്‍ വീണ്ടും 4SHARED ലേയ്ക്ക്...”നീയറിയാനും” “ഓര്‍മ്മയ്ക്കായും” “മഴ മാഞ്ഞൊരീറന്‍ രാവും” ചെവികളില്‍ പെയ്തിറങ്ങുമ്പോള്‍ മനസ്സിലും പാ‍ട്ടിന്റെ ഓര്‍മ്മ മഴ..അതോ ഓര്‍മ്മയുടെ പാട്ടു മഴയോ??? സ്വപ്നവും സത്യവും സങ്കടവും സന്തോഷവും പാട്ടുമോര്‍മ്മയുമെല്ലാം ചേര്‍ത്തൊരു പ്ലേലിസ്റ്റുണ്ടാക്കി,കേട്ടു കിടന്നപ്പോള്‍ കണ്ണുകള്‍ വീണ്ടും നനവറിഞ്ഞു.....അന്നേരം തന്നെ “അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍”...ഒഴുകി വന്നത് എങ്ങനെയാണാവോ??? dedication:ആലോചിച്ചുകൂട്ടി കരച്ചിലിന്റെ വക്കത്തേയ്ക്ക് കാലും നീട്ടിയിരുന്നപ്പോള്‍ എന്നെ വിളിച്ച്,”bgm പ്ലേ ചെയ്ത് “ഈ പാട്ടേതെന്നു പറയെടീ” ന്നു പറഞ്ഞും,വന്ദനത്തിലെ ഡയലോഗ് കേള്‍പ്പിച്ചും, ചിരിപ്പിച്ച എന്റെ പ്രിയപ്പെട്ട സുഹൃത്തിന്.........

18 comments:

കാര്‍ത്ത്യായനി said...

കുറേ പാട്ടോര്‍മ്മകള്‍...അതോ ഓര്‍മ്മപ്പാട്ടുകളോ???

Devi . said...

Manzoor CS

കാര്‍ത്ത്യായനി said...

:) അല്ലിതാരു പോളാര്‍ ബിയറോ???? done wd hibernation?

Anoop said...

:-)

കൊള്ളാം

ഒരില വെറുതെ said...

ചെവിയില്‍ പാട്ടു തിരുകിയുറങ്ങിയ
പഴയ ഹോസ്റ്റല്‍ കാലം ഓര്‍മ്മിപ്പിച്ചു, ഈ കുറിപ്പ്.
പാട്ടിലുറങ്ങി, പാട്ടിലുണര്‍ന്ന്, പാട്ടില്‍ ജീവിച്ച നാളുകള്‍.ഇപ്പോള്‍, നെട്ടോട്ടങ്ങള്‍ക്കിടെ ചില പാട്ടോട്ടങ്ങള്‍ മാത്രം.
എവിടെപ്പോയാവോ ആ ഹെഡ്സെറ്റ്.

കാര്‍ത്ത്യായനി said...

ഹെഡ്‌സെറ്റ് അവിടെ എവിടെങ്കിലും കാണുമെന്നേ..ആ പൊടി പിടിച്ച ബാഗില്ലേ?ഹോസ്റ്റല്‍ ബെഡിലെ കട്ടിലിനടിയില്‍ കിടന്നിരുന്നത്..അതിന്റെ മുന്നിലെ പോക്കറ്റില്‍ ഒന്നു നോക്കൂ..:)അതവിടെത്തന്നെ കാണും..:) വന്നതിനും വായനയ്ക്കും നന്ദി..,ബ്ലോഗില്‍ വന്നിരുന്നു...വെറുതെയല്ലാ....ഈ ഇല :)

അനില്‍കുമാര്‍ . സി. പി. said...

nanuttha ormakalute valappottukal ...

Rare Rose said...

നല്ല രസം വായിക്കാന്‍...
പാട്ടും,ഓര്‍മ്മകളും ഇടകലര്‍ന്നിപ്പോള്‍ ഏതേതെന്ന് ഇഴ പിരിച്ചെടുക്കാനാവാത്ത പോലെയാണ്..

കാര്‍ത്ത്യായനി said...

അനില്‍കുമാര്‍ . സി.പി, Rare Rose..നന്ദി :)പിന്നെ റോസ്,(അപൂര്‍വ റോസ്? :)..എഴുതി വന്നപ്പോള്‍ അങ്ങനെ ഒരു കണ്‍ഫ്യൂഷന്‍ എനിയ്ക്കും തോന്നി..:)

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal..........

കാര്‍ത്ത്യായനി said...

jayarajmurukkumpuzha,നന്ദി :)

Mr. X said...

Nice post. (ഈ പാട്ടുഭ്രാന്ത് അത്ര മോശമുള്ള വക ഭ്രാന്തല്ല; എന്നാല്‍ എനിക്ക് ഇതുണ്ടെന്ന് വേറെ ആര്‍ക്കും ഒട്ട് അറിയുകയും ഇല്ല ... വെറുതെ അങ്ങനെ ഇരിക്കുമ്പോഴും തലക്കകത്ത് ഒരു MP3 പ്ലെയര്‍ പാടിക്കൊണ്ടിരിക്കും. രാവിലെ ക്യാബില്‍ വരുമ്പോള്‍ റേഡിയോവില്‍ കേട്ട പാട്ട്, അല്ലെങ്കില്‍ സുഹൃത്തിനെ ഫോണ്‍ ചെയ്തപ്പോള്‍ റിംഗ്ബാക്ക് ടോണ്‍ ആയി കേട്ട പാട്ട് ... ഇത് ഒരു രോഗമാണോ ഡോക്ടര്‍?)

കാര്‍ത്ത്യായനി said...

ആര്യന്‍,ഹേയ്..ഇതൊന്നും ഒരു രോഗമേയല്ലാ...:) രോഗകാരണം ആകാതെ സൂക്ഷിയ്ക്കണംന്നേയുള്ളൂ..:) പിന്നെ പരിചയമില്ലാത്ത പാട്ടിനെ ‘സംശയാസ്പദമായ’ സാഹചര്യത്തില്‍ എവിടെ കേട്ടാലും 4SHARED ല്‍ പോയി അതു ഡൌണ്‍ലോഡ് ചെയ്ത് കേള്‍ക്കുന്ന വരെ എനിയ്ക്കും സമാധാനമില്ല:)

ഹാപ്പി ബാച്ചിലേഴ്സ് said...

ഹോസ്റ്റൽ ജീവിതത്തിലെ ഏകാന്തത അകറ്റാൻ മൊബൈലും വാക്ക്മാൻ/മ്യൂസിക്ക് പ്ലേയറും.. കൊള്ളാം, കോളേജ് കാലം ഓർത്തു.

ആദ്യായിട്ടാണ് ഇവിടെ വെള്ളരിക്കാപ്പട്ടണത്തിൽ വരുന്നത്. എന്തൊക്കെ അക്രമങ്ങൾ ഉണ്ട് എന്ന് സാവധാനം നോക്കട്ടെ. പോസ്റ്റിടുമ്പോൾ അറിയിക്കുക തീർച്ചയായും വായിക്കാൻ വരുന്നതാണ്. കാണാം.

സമയവും സൗകര്യവുമുണ്ടെങ്കിൽ പുള്ളിയെ ഒന്നു പരിചയപ്പെടൂ

k.ø.c.h.ü said...

'aakasmikam' ennu type cheythappo aadyam aasthma ennayi poyi...gah...vidu. niways, 'valare aakasmikamayi' aanu njanee blogiletheethu enna udheshichu vanne. saw yer comment just now :)

lovely post by the way...cool :)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

സുഹൃത്തിനുള്ള സമര്‍പ്പണം കൊള്ളാം
വരികള്‍ left alignment ആക്കിയാല്‍ കൂടുതല്‍ ഭംഗി ലഭിക്കും.
ആശംസകള്‍

ന്യൂസ്പേപ്പ൪ ബോയ് said...

കാ൪ത്ത്യാനിയെ വ്യക്തിപരമായി അറിയില്ല.ആ പഴയ പേരെങ്ങനെ കിട്ടിയെന്നും. ഞാ൯ ഫേസ് ബുക്ക് തിരഞ്ഞ് വന്നതാണ്. എന്തായാലും കാ൪ത്തുവിന്റെ എഴുത്തില് പെത്തഡി൯ മണക്കുന്നുണ്ട് ചിലപ്പോള് ആശുപത്രി തന്നെയും രോഗാതുരമായ സമൂഹത്തോടുള്ള രോഷമാകാം.അണയാതെ സൂക്ഷിക്കുക.................noufal blathur

റോസാപ്പൂക്കള്‍ said...

നല്ല പാട്ടോര്‍മ്മകള്‍